09 May 2024 Thursday

വളയംകുളത്തെ മോഷണം പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണം:വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews

വളയംകുളത്തെ മോഷണം പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണം:വ്യാപാരി വ്യവസായി ഏകോപന സമിതി


ചങ്ങരംകുളം:വളയംകുളത്ത് നിരന്തരമായും,പാവിട്ടപ്പുറത്ത് മാസങ്ങൾക്ക് മുന്നേയും നടന്ന മോഷണങ്ങളിലും,മോഷണശ്രമങ്ങളിലും ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപെടുകയും ചെയ്തു.ഒരു മാസം മുന്നേ വളയംകുളത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമക്കുണ്ടായത്, ഇതേ സ്ഥലത്താണ് ഇന്നലെ വീണ്ടും രണ്ട് സ്ഥാപനങ്ങളിൽ മോഷണം ഉണ്ടായത്.മാസങ്ങൾക്ക് മുമ്പ്

പാവിട്ടപ്പുറത്തും,വളയംകുളത്തെ പ്രമുഖ സൂപ്പർമാർക്കറ്റിലും സമാനമായ മോഷണ ശ്രമങ്ങളാണ് നടന്നത്.ഇതിനെതിരെ ഒന്നും കാര്യമായ യാതൊരു നടപടികളും ഇല്ലാത്തതാണ് മോഷണശ്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്നും കമ്മിറ്റി വിലയിരുത്തി.പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കുക, എല്ലാ ബിൽഡിംഗ് ഓണേഴ്സും അവരവരുടെ ബിൽഡിംഗിൽ സി.സി ടി വി സംവിധാനങ്ങൾ കാര്യക്ഷമമാക്കുക എന്നീ കാര്യങ്ങൾ കൂടി കമ്മിറ്റി ആവശ്യപ്പെട്ടു.യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് റസാഖ് നാലകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന:സെക്രട്ടറി ഇ.വി മുജീബ് പ്രമേയം അവതരിപ്പിച്ചു.ബഷീർ വി.എ , കല മാമു, ആശിഖ് ഗാർഡൻ, ജലീൽ മൾട്ടി എന്നിവർ സംസാരിച്ചു.