09 May 2024 Thursday

പോപുലർ ഫ്രണ്ട് ആരോഗ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

ckmnews

പോപുലർ ഫ്രണ്ട് ആരോഗ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു


ചങ്ങരംകുളം:'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം 'എന്ന തലക്കെട്ടിൽ പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന ആരോഗ്യ ക്യാമ്പയിനിന്റെ ഭാഗമായി ചങ്ങരംകുളത്ത് കൂട്ടയോട്ടവും, യോഗപ്രദർശനവും സംഘടിപ്പിച്ചു.പോപുലർഫ്രണ്ട് ആലംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടം ചങ്ങരംകുളം ഡിവിഷൻ പ്രസിഡന്റ്‌ റഫീഖ് മാന്തടം ഏരിയ സെക്രട്ടറി റഫീഖ് കുട്ടിപ്പാലക്ക് ഫ്ലാഗ് നൽകി ഉത്ഘാടനം ചെയ്തു.

ചങ്ങരംകുളത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം പന്തവൂരിൽ സമാപിച്ചു.

തുടർന്ന് യോഗപ്രദർശനം നടന്നു.എടപ്പാൾ ആയുർ ഗ്രീൻ ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ:ഹബീബുള്ള ആരോഗ്യ ക്ലാസ്സ്‌ നൽകി.

ഏരിയ പ്രസിഡന്റ്‌ ബദറുദ്ധീൻ ഇർഫാനി, റഷീദ് പന്താവൂർ,റയീസ് മുത്തൂർ എന്നിവർ  നേതൃത്വം നൽകി.