09 May 2024 Thursday

ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് അയ്യപ്പവിളക്ക് ഭക്തിസാന്ദ്രം

ckmnews

ചാലിശ്ശേരി 

മുലയം പറമ്പത്ത്കാവ്  അയ്യപ്പവിളക്ക് ഭക്തിസാന്ദ്രം


ചങ്ങരംകുളം: : ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതിഷേത്രത്തിലെ അയ്യപ്പവിളക്ക് ഭക്തി സാന്ദ്രമായി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശനിയാഴ്ച അയ്യപ്പൻ വിളക്കാഘോഷം നടത്തിയത്.രാവിലെ വിശേഷാൽ പൂജകൾ നടന്നു.   ക്ഷേത്ര മൈതാനത്തെ  ദീപാലങ്കാരം മനോഹര കാഴ്ചയായി.ഗുരുവായൂർ  ഭജന സംഘത്തിൻ്റെ ഗാനസുധ ഭക്തജനങ്ങൾക്ക് ഇമ്പമേകി.കോതമംഗലം ശിവക്ഷേത്രത്തിൽ നിന്നും  താലത്തിന്റെ അകമ്പടിയോടെ  പാലക്കൊമ്പ് എഴുന്നള്ളിച്ച്  ക്ഷേത്ര മൈതാനത്ത് ഒരുക്കിയ ക്ഷേത്രത്തിലെത്തി.

ഉടുക്ക്കൊട്ട് ,പാൽക്കുടം , തിരിഒഴിച്ചൽ ,കനൽച്ചാട്ടം ,വെട്ടും തടവ് , കുരുതി തർപ്പണം  എന്നിവ നടന്നു.മാങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘത്തിന്റെ നേതൃത്തിലാണ്  വിളക്കാഘോഷo നടന്നത്.


വിളക്ക് പരിപാടികൾക്ക്  വിളക്ക്കമ്മറ്റി പ്രസിഡൻറ് ശിവശങ്കരൻ കെ.കെ ,സെക്രട്ടറി ഭാസ്ക്കരൻ കെ.കെ ,ട്രഷറർ രാജൻ നിറപറ എന്നിവർ നേതൃത്വം നൽകി.