09 May 2024 Thursday

മുരളീധരനെ അഖില ഭാരത അയ്യപ്പ സേവാസംഘം സെൻട്രൽ വർക്കിംഗ്‌ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു

ckmnews

വി.വി.മുരളീധരനെ

അഖില ഭാരത അയ്യപ്പ സേവാസംഘം സെൻട്രൽ വർക്കിംഗ്‌ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു


ചങ്ങരംകുളം:വി.വി.മുരളീധരനെ അഖില ഭാരത അയ്യപ്പ സേവാസംഘo സെൻട്രൽ വർക്കിംഗ്‌ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു.അഖില ഭാരത അയ്യപ്പ സേവാസംഘo മലപ്പുറം ജില്ലാ സെക്രട്ടറിയായി ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന മുരളീധരൻ വർഷങ്ങളായി കുറ്റിപ്പുറം മിനി പമ്പയിൽ നടന്നുവരുന്ന അന്നദാന ക്യാമ്പിന് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.ശബരിമല സന്നിധാനത്ത് ഇദ്ധേഹത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നിരവധി പേരെ സൗജന്യ സേവനത്തിനായി വർഷങ്ങളായി അയച്ച് വരുന്നുണ്ട്.ശ്രീ ശാസ്താ സ്കൂളിൻ്റെ മുൻ സെക്രട്ടറി കൂടിയായിരുന്ന മുരളീധരൻ സഹകരണ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത വ്യക്തിയാണ്.മാന്തടം വാഴയിൽ വളപ്പിൽ പരേതനായ കുഞ്ഞുണ്ണി മാസ്റ്ററുടേയും (സേവാ സംഘം മലപ്പുറം ജില്ലയിൽ ആദ്യകാലത്ത് എത്തിച്ചവരിൽ ഒരാൾ കൂടിയാണ് ഈ പരേതൻ) ചന്ദ്രമതി അമ്മയുടേയും മൂത്ത മകനാണ്.