09 May 2024 Thursday

36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെപി ശാരദ ചേച്ചിക്ക് യാത്രയായപ്പ് നൽകി

ckmnews

36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെപി ശാരദ ചേച്ചിക്ക് യാത്രയായപ്പ് നൽകി 

ചങ്ങരംകുളം:ജിഎംഎൽപി സ്കൂൾ വടക്കുംമുറിയിൽ നിന്ന് 36 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കെ പി ശാരദ ചേച്ചിക്ക് പിടിഎയും നാട്ടുകാരും ചേർന്ന് യാത്രയായപ്പ് നൽകി.സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ എച്ച്എം മിനി എഎഫ്‌ സ്വഗതം പറഞ്ഞു.വാർഡ് മെമ്പർ കെ ഫയാസ് അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസിരിയ സൈഫുദ്ധീൻ ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ രാഗി രമേശ്‌,ബ്ലോക്ക്‌ മെമ്പർ കരുണാകരൻ വിവി,പി ടി എ പ്രസിഡന്റ്‌ റഹീം ചേലക്കടവ്,അബ്ദുൽ കരീം കെവി,വി മുഹമ്മദ്‌ നവാസ്,ഉണ്ണികൃഷ്ണൻ കെവി എം പി ടി എ പ്രസിഡന്റ്‌ നഷീദ സിദ്ധിക്ക് വി സുലൈമാൻ, സ്റ്റാഫ് അംഗം സുധ ടിപി,പി ടി എ.വൈസ് പ്രസിഡന്റ്‌ മുസ്തഫ പി കെ തുടങ്ങിയവർ ആശംസകൾ അറിച്ചു സംസാരിച്ചു