09 May 2024 Thursday

സുധീർ പെരുമ്പിലാവിന്റെ ഓട്ടോ മേൻസ് ഡയറി എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.

ckmnews

സുധീർ പെരുമ്പിലാവിന്റെ 

ഓട്ടോ മേൻസ് ഡയറി എന്ന പുസ്തകത്തിന്റെ പ്രകാശനം

നടത്തി.


പെരുമ്പിലാവ് :സുധീർ പെരുമ്പിലാവിന്റ 

ഓട്ടോ മേൻസ് ഡയറി എന്ന പുസ്തകം പ്രകാശനം ചെയ്തു.ഒരു ഓട്ടോ റിക്ഷ  ഡ്രൈവറുടെ കുറിപ്പുകൾ എന്ന തലക്കെട്ടിൽ സുധീർ പെരുമ്പിലാവ്  എഴുതിയ ഓ ട്ടോ മേൻസ് ഡയറി  എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ഇയ്യാൽ ചില്ല വഴിയോര വായനശാല അംഗം ഷംസു പോക്കറിനു നൽകി കൊണ്ട്  നാടകപ്രവർത്തകനും രചയിതാവുമായ റിട്ട: മലയാള  അധ്യാപകൻ കെ. രഘുനാഥൻ നിർവഹിച്ചു. ചടങ്ങിൽ തനിമ കലാ  സാംസ്ക്കാരിക വേദി അംഗം   എം.എ. കമറുദീൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരായ മധു ഇയ്യാൽ ,  ഷംസു പോക്കർ, എം. ആർ. രാഗേഷ്, സി എം ഷെറീഫ് , പി. പ്രസാദ്  എന്നിവർ സംസാരിച്ചു.

തൃശ്ശൂർ ജില്ലയിലെ  പെരുമ്പിലാവിൽ  ആലിക്കുട്ടി യുടെയും ആമിനയുടെയും മകനായി ജനിച്ച സുധീർ പെരുമ്പിലാവിൽ  ഓട്ടോ ഡ്രൈവർ ആണ്  നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുള്ള സുധീർ 2019 ൽ   ഇന്നലെയല്ലിന്ന് :ഓട്ടോക്കാരൻ പറഞ്ഞ കഥകൾ ആണ് ആദ്യമായി രചിച്ച പുസ്തകം. 2020 ൽ  രണ്ടാമത്തെ പുസ്തകമായ പെരുമ്പിലായി ഖിസ്സ  പുറത്തിറങ്ങി മൂന്നാമത്തെ പുസ്തകമായ  ഓട്ടോ മേൻസ് ഡയറി യാണ്   പ്രകാശനം ചെയ്തത്.

എ.ജെ. ശങ്കരനാരായണൻ സ്വാഗതവും സുധീർ പെരുമ്പിലാവ് നന്ദിയും പറഞ്ഞു.