09 May 2024 Thursday

കടവല്ലൂർ അന്യോന്യത്തിന് സർക്കാർ സഹായങ്ങൾ ലഭ്യമാക്കാനുള്ള പരിശ്രമം ഉണ്ടാകും:മന്ത്രി ഡോ.ആർ ബിന്ദു

ckmnews

കടവല്ലൂർ അന്യോന്യത്തിന് സർക്കാർ സഹായങ്ങൾ ലഭ്യമാക്കാനുള്ള പരിശ്രമം ഉണ്ടാകും:മന്ത്രി ഡോ.ആർ ബിന്ദു


പെരുമ്പിലാവ്:പ്രസിദ്ധമായ

കടവല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നു വന്നിരുന്ന അന്യോന്യം  സമാപിച്ചു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി

ഡോ. ആർ ബിന്ദു നിർവഹിച്ചു.ചടങ്ങിൽ

ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി 

മോഹൻദാസ് അധ്യക്ഷനായി.ഗുരുവായൂർ ദേവസ്വം അഡ്മിനി സ്ട്രേറ്റർ വിനയൻ മുഖ്യപ്രഭാഷണം നടത്തി.വേദങ്ങൾ നിരവധി അറിവുകൾ സമാഹരിച്ചിട്ടുള്ള നിധികളാണെന്നും അവയുടെ സംരക്ഷണം പൊതുസമൂഹം ഏറ്റെടുക്കണമെന്നും,

അന്യോന്യത്തിനു സർക്കാർ സഹായങ്ങൾ ലഭ്യമാക്കാനുള്ള പരിശ്രമം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വേദജ്ഞരായ ഒറവങ്കര ദാമോദരൻ നമ്പൂതിരി, നാറാസ് പരമേശ്വരൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. കരുവാട്ട് വാസുദേവൻ ഭട്ടതിരിപ്പാട് പുരസ്കാരം മേപ്പൊലിയം കുമാരസ്വാമി നമ്പൂതിരിക്കു സമർപ്പിച്ചു.തൃശൂർ ബ്രഹ്മസ്വം മഠം പ്രസിഡന്റ് അഡ്വ.പി.പരമേശ്വരൻ,തിരുനാവായ ബ്രഹ്മസ്വം മഠം സെക്രട്ടറി മറവഞ്ചേരി കൃഷ്ണകുമാർ, അന്യോന്യ പരിഷത്ത് ജോ. സെക്രട്ടറി കെ.എൻ.രാമനുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

സമാപനത്തിന്റെ ഭാഗമായ് കോട്ടക്കൽ പി എസ് വി നാട്യസംഘം അവതരിപ്പിച്ച കുചേലവൃത്തം കഥകളിയും ഉണ്ടായി.