09 May 2024 Thursday

എൻആർഇജി വർക്കേഴ്സ് യൂണിയൻ ആലംകോട് പഞ്ചായത്ത് കമ്മിറ്റി ധർണാ സമരം സംഘടിപ്പിച്ചു

ckmnews

എൻആർഇജി വർക്കേഴ്സ് യൂണിയൻ ആലംകോട് പഞ്ചായത്ത് കമ്മിറ്റി ധർണാ സമരം സംഘടിപ്പിച്ചു


ചങ്ങരംകുളം:തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആലംകോട് പഞ്ചായത്ത് കമ്മിറ്റി പന്താവൂർ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ ധർണാ സമരം സംഘടിപ്പിച്ചു.ധർണ സി പി ഐ എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം പി വിജയൻ ഉദ്ഘാടനം ചെയ്തു.കെ പി അയ്യപ്പൻ  അധ്യക്ഷനായി.കെ മാധവൻ സ്വാഗതം പറഞ്ഞു.സിപിഐ എം ആലംകോട് ലോക്കൽ സെക്രട്ടറി എൻ വി ഉണ്ണി പങ്കെടുത്തു സംസാരിച്ചു.എം കെ രതീഷ് നന്ദി പറഞ്ഞു.