09 May 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് കുടിവെള്ള ടാങ്ക് വിതരണം നടത്തി

ckmnews

ചാലിശ്ശേരി പഞ്ചായത്ത് കുടിവെള്ള ടാങ്ക് വിതരണം നടത്തി 


ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന പട്ടികജാതി വികസന ഫണ്ട്‌ ഉപയോഗിച്ച് എസ്.സി.വിഭാഗത്തിൽ പെട്ടവർക്ക്  കുടിവെള്ള ടാങ്ക് വിതരണം ചെയ്തു.ആദ്യഘട്ട വിതരണത്തിൽ അറുപത്തിയൊന്ന് ഉപഭോക്തകൾക്കുള്ള ടാങ്കുകളുടെ  വിതരണം 

പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ  സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,മെമ്പർമാരായ പി.വി.രജീഷ് കുമാർ,റംല വീരാ ൻകുട്ടി,ഷഹന അലി, സജിത ഉണ്ണികൃഷ്ണൻ, സരിത വിജയൻ, ഫാത്തിമത്ത് സിൽജ, ഷഹന മുജീബ്, വി.എസ്. ശിവാസ്, പി.ദിജിമോൾ, അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.