09 May 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ:വലിയ പള്ളിമണി നൽകി കുന്തൻഹൗസ് പെരുന്നാൾ കമ്മറ്റി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ:വലിയ പള്ളിമണി നൽകി കുന്തൻഹൗസ്  പെരുന്നാൾ കമ്മറ്റി


ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ പെരുന്നാളിന് കുന്തൻഹൗസ് പെരുന്നാൾ ആഘോഷ കമ്മറ്റി പള്ളിമണി നൽകി മാതൃകയായി.പെരുന്നാൾ ആഘോഷം ലഘൂകരിച്ചാണ്  എൺപത്തിനായിരം രൂപ ചിലവഴിച്ച്  അൻപത്തിമൂന്ന് കിലോ തൂക്കം വരുന്ന വെങ്കലം മണി സംഭവാനനൽകിയത്.പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥനക്കു ശേഷം ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ടിൽ പള്ളിമണി വാഴ്വ് നടത്തി

ആദ്യമണി അടിച്ചു.വാഹനത്തിൽ പള്ളിമണി കെട്ടി  പ്രദക്ഷിണത്തിൽ അങ്ങാടിചുറ്റിയ ശേഷം വലിയ  

മണി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി ചാപ്പലിൽ എത്തിച്ചു.ആഘോഷ കമ്മറ്റി അംഗങ്ങളായ രാജൻ സി യു , തോംസൺ കെ വർഗ്ഗീസ്  , ഉണ്ണി സി ജെ ,  സിസംസൺ കെ.സി , ജോഷി കെ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.