09 May 2024 Thursday

അഞനാട്ടയിൽ അബ്ദുല്ലക്കുട്ടി മൗലവി വിദ്യാഭ്യാസ ശാക്തീകരണത്തിനു ദിശ കാണിച്ച വ്യക്തിത്വം.ഇർഷാദ് അനുസ്മരണ സമ്മേളനം

ckmnews

അഞനാട്ടയിൽ അബ്ദുല്ലക്കുട്ടി മൗലവി വിദ്യാഭ്യാസ ശാക്തീകരണത്തിനു ദിശ കാണിച്ച വ്യക്തിത്വം.ഇർഷാദ് അനുസ്മരണ സമ്മേളനം


എടപ്പാൾ : വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ആരവങ്ങളുയരും മുമ്പെ പ്രദേശങ്ങളുടെ സമഗ്രമാറ്റത്തിനു ദിശാബോധം നല്കുകയും പ്രായോഗിക പദ്ധതികളിലൂടെ അവ യാഥാർത്ഥ്യമാകുന്നതിനു മുന്നിൽ നടക്കുകയും ചെയ്ത വേറിട്ട വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മാറഞ്ചേരി അഞ്ഞ നാട്ടയിൽ അബ്ദുല്ലക്കുട്ടി മൗലവിയെന്നു പന്താവൂർ ഇർശാദ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.ഇർശാദ് ഇംഗ്ലീഷ് സ്കൂളിന്റെ വളർച്ചയിൽ മൗലവി വഹിച്ച പങ്ക് നിസ്തുലമാണെന്ന് യോഗം അനുസ്മരിച്ചു.ഇർശാദ് കേന്ദ്ര കമ്മിറ്റി ട്രഷറർ വി.പി. ശംസുദ്ദീൻ ഹാജിയുടെ ആധ്യക്ഷതയിൽ കേരള മദ്രസാ ക്ഷേമ ഡയരക്ടർ ബോർഡംഗം കെ.സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ലാടനം ചെയ്തു.വാരിയത്ത് മുഹമ്മലി . ഹസൻ നെല്ലിശ്ശേരി,എ.മുഹമ്മദുണ്ണി ഹാജി, കെ.മൊയ്തീൻ ഹാജി.പി.പി.മുഹമ്മദ് ഹാജി, കെ.പി.എം. ബശീർ സഖാഫി, വി.കെ. അലവി .കെ.സി. മൂസ ഹാജി, മൊയ്തുണ്ണി ഹാജി താമലശ്ശേരി, എ.മുഹമ്മദ് റിയാസ് പ്രസംഗിച്ചു.

സമാപന പ്രാർഥനക്കു സയ്യിദ് എസ്.ഐ.കെ. തങ്ങൾ അൽ ബുഖാരി, അബദുൽ ബാരി സിദ്ദീഖി . കെ.എം.ഷെരീഫ് ബുഖാരി, ജഅഫർ സഖാഫി നേതൃത്വം നല്കി.