09 May 2024 Thursday

ഇന്ത്യയിൽ നിന്നുള്ള ആദ്യ ദുബൈ കപ്പൽ യാത്ര:ടിക്കറ്റ് ഭദ്രമായി സൂക്ഷിച്ച് ചങ്ങരംകുളം മൂക്കുതല സ്വദേശി

ckmnews

ഇന്ത്യയിൽ നിന്നുള്ള ആദ്യ ദുബൈ കപ്പൽ യാത്ര:ടിക്കറ്റ് ഭദ്രമായി സൂക്ഷിച്ച് ചങ്ങരംകുളം മൂക്കുതല സ്വദേശി


ചങ്ങരംകുളം: ഇന്ത്യയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട ആദ്യ കപ്പലിലെ ചങ്ങരംകുളത്തെ യാത്രികനായ പ്രഭാകരൻ മൂക്കുതല ഇന്ന് വിശ്രമ ജീവിതത്തിലാണ്. 1977ൽ മുംബൈ വഴിയാണ് 1130 രൂപ ടിക്കറ്റ് എടുത്ത് പ്രഭാകരൻ ദുബൈയിൽ എത്തിയത്. ഓർമ്മക്കായി യാത്ര ചെയ്ത ടിക്കറ്റ് ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കയാണ് ഇദ്ദേഹം. നാലു പതിറ്റാണ്ട് നീണ്ടുനിന്ന പ്രവാസ ജീവിതത്തിനിടയിൽ  റാസൽഖൈമയിൽ ചേതന എന്ന  സാംസ്കാരിക സംഘടനയിലൂടെ ജനകീയനായി.സിപിഐഎം മുസ്ലിം ലീഗും തമ്മിലുണ്ടായ അടവു നയത്തെ കുറിച്ച് റാസൽഖൈമയിലെ പ്രേക്ഷകൻ ടിവി ഷോയിൽ  മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരോട് ചോദിച്ചപ്പോൾ ഉടനെ നായനാർ പറഞ്ഞത് റാസൽഖൈമയിലെല്ലെ താമസം അവിടെ പ്രഭാകരൻ എന്ന ഒരാളുണ്ട് അയാളെ കണ്ടാൽ മതി കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരും എന്നാണ്.ഈ സംഭവം പ്രഭാകരൻ എന്ന ഈ മണിചേട്ടനെ ഏറെ പ്രശസ്തനാക്കി.വിദേശത്തെ സംഘടനാപ്രവർത്തനം കൊണ്ടുതന്നെ ഇടതുപക്ഷ നേതാക്കളായ വിഎസ് അച്യുതാനന്ദൻ,കോടിയേരി ബാലകൃഷ്ണൻ,മൺമറഞ്ഞ  മുൻ മുഖ്യമന്ത്രി ഇ കെ നായനാർ,ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായും സൗഹൃദത്തിൽ ആക്കി. രാഷ്ട്രീയത്തിന് അപ്പുറത്തായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന അതിനാൽ തന്നെ റാസൽഖൈമയിലെ എല്ലാവരുടെയും പ്രിയങ്കരനായി മാറുകയായിരുന്നു.അതിനാൽ തന്നെ 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു അപ്പോഴും അത്യുഗ്രൻ യാത്രയയപ്പാണ് വിദേശ മലയാളികൾ അദ്ദേഹത്തിന് നൽകിയത്. നാട്ടിൽ തിരിച്ചെത്തി  വിശ്രമജീവിതം നയിക്കുമ്പോഴും പൊതുപ്രവർത്തനരംഗത്ത് സജീവമാകാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.പരേതരായ  തിയ്യത്തടിയിൽ ഉക്കണ്ടൻ നായർ ലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണ് പ്രഭാകരൻ (മണി). ഭാര്യ ഉഷ.  രമ്യ, രശ്മി, രാഹുൽ മക്കളും 

 മനോജ്, അരുൺ, അഞ്‌ജുമരുമക്കലുമാണ്.