09 May 2024 Thursday

സാങ്കേതികവിദ്യയുടെ ശക്തി പ്രൈമറിതല മുതൽ ശക്തിപ്പെടുത്തും:സ്പീക്കർ

ckmnews

സാങ്കേതികവിദ്യയുടെ ശക്തി പ്രൈമറിതല മുതൽ ശക്തിപ്പെടുത്തും:സ്പീക്കർ 


ചങ്ങരംകുളം:  സാങ്കേതിക വിദ്യയുടെ ശക്തി പ്രൈമറി തലമുതൽ ശക്തിപ്പെടുത്തുമെന്ന് സ്പീക്കർ എം.ബി.രാജേഷ് .ചാലിശ്ശേരി പെരുമണ്ണൂർ എസ് ആർ വി എ എൽ .പി സ്കൂളിലെ സ്മാർട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു സ്പീക്കർ.പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ചെറിയ വിദ്യാലയങ്ങളിൽ   മുതൽ   സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നത്. സ്പീക്കർ കൂട്ടിച്ചേർത്തു.ആദ്യകാല സ്കൂർ മാനേജർ  വി ആർ ശ്രീധരൻ നമ്പൂതിരി ,

പ്രധാനദ്ധ്യാപകൻ  വി.ആർ രാമൻ നമ്പൂതിരി എന്നിവരുടെ സ്മരണക്കായാണ് സ്മാർട്ട് ക്ലാസ് ഒരുക്കിയത്.ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അദ്ധ്യഷനായി.എൽ എസ് എസ് വിജയം നേടിയ വിദ്യാർത്ഥി ടി.യു നന്ദനക്ക് സ്പീക്കർ ഉപഹാരം നൽകി.പഞ്ചായത്ത് പ്രസിഡൻ്റ് എ വി സന്ധ്യ , ജില്ലാ പഞ്ചായത്തംഗം അനു വിനോദ് ,പഞ്ചായത്തംഗം  സജിത ഉണ്ണികൃഷ്ണൻ , ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ , പ്രധാനദ്ധ്യാപിക കെ.എം. ഷീജമോൾ ,പി.ദേവരാജ് ,പരമേശ്വരൻ ,പി.അനീഷ് ,സ്കൂൾ മനേജർ ആര്യാദേവി   , പി ടി എ പ്രസിഡൻ്റ് വിനോദ് എന്നിവർ സംസാരിച്ചു.