09 May 2024 Thursday

ചാലിശ്ശേരി പഞ്ചായത്തിലേക്ക് സി പി എം മാർച്ച് നടത്തി

ckmnews

ചാലിശ്ശേരി പഞ്ചായത്തിലേക്ക് 

സി പി എം മാർച്ച് നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ  ഭരണ സ്തംഭനത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച്  നടത്തി.  ഏരിയ  സെക്രട്ടറി ടി പി മുഹമ്മദ്   ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിയംഗം ടി എം കുഞ്ഞുകുട്ടൻ അധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗങ്ങളായ ടിപി കുഞ്ഞുണ്ണി, പി ആർ കുഞ്ഞുണ്ണി ,കെ ആർ വിജയമ്മ, ലോക്കൽ സെക്രട്ടറി പിവി രജീഷ് എന്നിവർ സംസാരിച്ചു.