09 May 2024 Thursday

ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂരിന് സ്നേഹോപഹാരം സമർപ്പിച്ചു

ckmnews

ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂരിന് സ്നേഹോപഹാരം സമർപ്പിച്ചു


 ചങ്ങരംകുളം: മലപ്പുറം ജില്ലാ യു ഡി എഫ് കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കോക്കൂരിന് മുസ്ലിം ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ കൈമാറി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബാപ്പിനു ഹാജി, ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജോ;സെക്രട്ടറി എം കെ അൻവർ പഞ്ചായത്ത് ട്രഷറർ ഹമീദ് ചിയ്യാനൂർ വൈസ് പ്രസിഡണ്ട് എം അബ്ബാസലി, സെക്രട്ടറി കെ എം എ ജബ്ബാർ,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷബീർ മാങ്കുളം, ജനറൽ സെക്രട്ടറി ജഫീർ പള്ളിക്കുന്ന് ,ദുബായ് കെ എം സി സി ആലംകോട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടൗൺ അബു ആലങ്കോട്,  തുടങ്ങിയവർ പങ്കെടുത്തു.