09 May 2024 Thursday

വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച്ച മുസ്ലീം ലീഗ് താലൂക്ക് ഓഫീസ് മാർച്ച് നടത്തും

ckmnews

വഖഫ് നിയമനം പി എസ്  സിക്ക് വിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച്ച മുസ്ലീം ലീഗ് താലൂക്ക് ഓഫീസ് മാർച്ച് നടത്തും


ചങ്ങരംകുളം:വഖഫ് ബോർഡിലേക്കുള്ള മുഴുവൻ നിയമനവും പി എസ് സി ക്ക് വിട്ട എൽ ഡി എഫ് സർക്കാരിൻ്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവമ്പർ 23 ന് ചൊവ്വാഴ്ച്ച ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പൊന്നാനി ,തവനൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക് ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.പ്രസിഡണ്ട് അഹമദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ഷാനവാസ് വട്ടത്തൂർ ,അഡ്വ.വി ഐ എം അശ്റഫ് ,വി വി ഹമീദ്,  ടി കെ അബ്ദുൾ റഷീദ്, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, വി പി ഹുസൈൻ കോയ തങ്ങൾ, വി കെ എം ഷാഫി, എ വി അഹമ്മദ്, എം കെ അൻവർ പ്രസംഗിച്ചു.