09 May 2024 Thursday

ടി വി നസീറിനെ വിജയിപ്പിക്കാൻ പ്രവാസി സുഹൃത്തുകൾ രംഗത്ത് വരണം:ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മറ്റി

ckmnews

ടി വി നസീറിനെ വിജയിപ്പിക്കാൻ പ്രവാസി സുഹൃത്തുകൾ രംഗത്ത് വരണം:ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മറ്റി


ചങ്ങരംകുളം:ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മിറ്റി തിരെഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മലപ്പുറം ചങ്ങരംകുളം കോലിക്കര സ്വദേശി ടി വി നസീറിനെ

വിജയിപ്പിക്കുവാൻ പ്രവാസി സുഹൃത്തുക്കൾ രംഗത്ത് ഇറങ്ങണമെന്ന് ചങ്ങരംകുളം മേഖല മുസ്ലിം 

ലീഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഏഷ്യയിലെ ഏറ്റവും വലിയ പ്രവാസി അസോസിയേഷനായ ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ചങ്ങാകുളം മേഖലയിൽ നിന്നുള്ള ഒരു പ്രതിനിധി  മത്സരിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും,

ആലംകോട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും, സാമൂഹ്യ രാഷ്ട്രിയ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്യമായ ടി വി നസീറിനെ വിജിയിപ്പിക്കുവാൻ പ്രവാസി സുഹൃത്തുക്കൾ രംഗത്ത് ഇറങ്ങുവാൻ യോഗം അഭ്യർത്ഥിച്ചു.പി എം കെ കാഞ്ഞൂർ അധ്യക്ഷത വഹിച്ച യോഗം അഷ്റഫ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.

പിപി യൂസഫലി, ഷാനവാസ് വട്ടത്തൂർ, സി എം യൂസഫ്, ഹമീദ് ചിറവല്ലൂർ തുടങ്ങി എല്ലാ പ്രവർത്തക സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.