26 April 2024 Friday

ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കപ്പൂര്‍ സ്വദേശി

ckmnews

ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കപ്പൂര്‍ സ്വദേശി


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഖത്തര്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കപ്പൂര്‍ സ്വദേശിയായ യുവാവ് സമൂഹത്തിന് മാതൃകയാവുന്നു.കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശിയും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍  ഫോറം പ്രവര്‍ത്തകനുമായ ഷെമീര്‍ എന്ന യുവാവാണ് കോവിഡ് ഭീതിയില്‍ കഴിയുന്ന പ്രവാസികളുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ പണയം വച്ചും സജീവപങ്കാളിയാവുന്നത്.രോഗികള്‍ക്ക് മരുന്ന് എത്തിച്ചും പ്രതിസന്ധിയില്‍ ജോലിയില്ലാതെ വലയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചും ഖത്തര്‍ മലയാളികള്‍ക്കിടയില്‍ ഷെമീര്‍ സജീവമാണ്.ജോലിക്കിടയിലെ ഒഴിവ് സമയങ്ങളില്‍  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷെമീറിന് കഴിഞ്ഞ മൂന്ന് മാസമായി ജോലിയില്ലാതെ ആയതോടെയാണ് മുഴുവന്‍ സമയവും കോറോണ രോഗികളായ  മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹാരിക്കാനും അവരുടെ സംരക്ഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.