09 May 2024 Thursday

ബസ്റ്റാന്റിലെ റോഡ് നവീകരണത്തിന് 5 ലക്ഷം രൂപയുടെ പദ്ധതി:മഴ മാറിയാൽ ഉടൻ പ്രവൃത്തി തുടങ്ങും:ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ckmnews

ബസ്റ്റാന്റിലെ റോഡ് നവീകരണത്തിന് 5 ലക്ഷം രൂപയുടെ പദ്ധതി:മഴ മാറിയാൽ ഉടൻ പ്രവൃത്തി തുടങ്ങും:ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്


ചങ്ങരംകുളം:ബസ്റ്റാന്റിലെ റോഡ് നവീകരണത്തിന് 5 ലക്ഷം രൂപയുടെ പദ്ധതിക്ക് ഫണ്ട് വെച്ചതാണെന്നും മഴ മാറിയാൽ ഉടൻ പ്രവൃത്തി തുടങ്ങുമെന്നും ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെഹീർ പറഞ്ഞു.ഭരണസമിതിയുടെ ആദ്യ പദ്ധതിയിൽ തന്നെ 5 ലക്ഷം രൂപയുടെ ഫണ്ട് വെച്ചെന്നും ടെന്റർ നടപടികൾ പൂർത്തീകരിച്ചെന്നും മഴ കാരണം പ്രവൃത്തി നീണ്ട് പോയതാണെന്നും പ്രവൃത്തി ഉടൻ ആരംഭിച്ച് റോഡിന്റെ അവസ്ഥക്ക് പരിഹാരമാകുമെന്നും പ്രസിഡണ്ട് പറഞ്ഞു