09 May 2024 Thursday

സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനം ചങ്ങരംകുളത്ത് തുടങ്ങി

ckmnews

സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനം ചങ്ങരംകുളത്ത് തുടങ്ങി


എടപ്പാൾ: സിപിഐഎം  എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസളിലായി ചങ്ങരംകുളം എം സി നമ്പൂതിരി നഗറിലാണ് സമ്മേളനം. സി രാഘവൻ പതാക ഉയർത്തി.സ്വാഗതസംഘം കൺവീനർ ടി.സത്യൻ സ്വാഗതം പറഞ്ഞു .സി.രാമകൃഷണൻ രക്തസാക്ഷി  പ്രമേയവും, പി വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്യ്തു.സംസ്ഥാന കമ്മറ്റി  അംഗം പി. നന്ദകുമാർ (എം.എൽ.എ), ഇ.എൻ  മോഹൻ ദാസ്, ജില്ല സെക്രട്ടേറിയേറ്റ് അംഗം ഇ ജയൻ. ജില്ല കമ്മറ്റി അംഗം പി ജ്യോതിഭാസ് , 

 എന്നിവർ സമ്മേളനത്തിൽ

സംബന്ധിക്കുന്നു.സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ റിപ്പോർട്ട് അവതരിപ്പിക്കും.