09 May 2024 Thursday

കനത്ത മഴയിൽ നന്നംമുക്കിൽ വീടിന് മുകളിൽ തെങ്ങ് വീണ് കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ckmnews

കനത്ത മഴയിൽ നന്നംമുക്കിൽ വീടിന് മുകളിൽ തെങ്ങ് വീണ് കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു


ചങ്ങരംകുളം:കനത്ത മഴയിൽ വീടിന് മുകളിൽ തെങ്ങ് വീണ് കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നന്നംമുക്ക് കിഴക്ക്മുറിയിൽ പുക്കയിൽ മൊയ്തീൻകുട്ടിയുടെ ഓടിട്ട വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്.ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.വീടിന് ഭാഗികമായി തകരാറുകൾ സംഭവിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന കുടുംബം തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.