09 May 2024 Thursday

തിയറ്ററുകൾ മാര്‍ച്ച് 31 വരെ അടച്ചിടാൻ നിർദേശം; റിലീസുകൾ പ്രതിസന്ധിയിൽ

ckmnews

കേരളത്തില്‍ കൊറോണ 12 േപർക്കു കൂടി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ബുധനാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സിനിമാ തിയറ്ററുകൾ എന്നിവ അടച്ചിടാൻ മുഖ്യമന്ത്രി നിർദേശം നല്‍കി. മാർച്ച് 31 വരെ തുറക്കാതിരിക്കാനാണ് നിർദേശം.ഇതോടെ ഈ മാസം റിലീസിനൊരുങ്ങുന്ന സിനിമകളുടെ റിലീസുകളും നീണ്ടേക്കും. മാർച്ച് 12ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ടൊവീനോ ചിത്രം കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ടൊവീനോ തന്നെ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് മാർച്ച് 26 ആണ്. ഈ മാസം അവസാനം വരെ ജാഗ്രത വേണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാനാണ് സാധ്യത.ഉണ്ണി. ആറിന്‍റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന വാങ്ക് ആണ് ഈ മാസം റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം