09 May 2024 Thursday

ഇരുവൃക്കകളും തകരാറിലായ സ്വകാര്യ ബസ് ഡ്രൈവറുടെ ചികിത്സക്ക് സഹായവുമായി സഹപ്രവർത്തകർ

ckmnews

ഇരുവൃക്കകളും തകരാറിലായ സ്വകാര്യ ബസ് ഡ്രൈവറുടെ ചികിത്സക്ക്  സഹായവുമായി സഹപ്രവർത്തകർ


ചങ്ങരംകുളം :കുറ്റിപ്പുറം എടപ്പാൾ തൃത്താല വഴി കുന്നംകുളത്തേക്ക് പോകുന്ന സ്വകാര്യ ബസ്സായ ബ്ലെസ്സിംഗ് ബസ്സിന്റെ  ഒരു ദിവസത്തെ റൂട്ട് കളക്ഷൻ വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന എടപ്പാൾ  പൂക്കരത്തറ സ്വദേശിയായ    നാൽപതുകാരൻ പ്രമോദിനു വേണ്ടി ശേഖരിച്ചു നൽകി.ഇതേ റൂട്ടിൽ തന്നെയുള്ള മറ്റാരു ബസ്സിലെ  ഡ്രെവർ ആയിരുന്നു പ്രമോദ്. ബസ്സിൽ കയറിയ യാത്രക്കാർക്കു മുന്നിൽ ബക്കറ്റുമായെത്തിയ  കണ്ടക്ടർക്ക് യാത്രക്കാർ ചാർജു നോക്കാതെ നിരവധി സംഖ്യകൾ നൽകുകായിരുന്നു. ബസ്സ്   പെരുമ്പിലാവിലെത്തിയപ്പോൾ അക്കിക്കാവ് ഓട്ടോ തൊഴിലാളികളും  

പെരുമ്പിലാവിലെ   വെള്ളിമൂങ്ങ ഓട്ടോ തൊഴിലാളികളും ബ്ലസിംഗ് ബസ്സിലെ ജീവനക്കാർക്ക് പ്രമോദിനു വേണ്ടിയുള്ള ചികിത്സാ സഹായം കൈമാറി മാതൃകയായി.ഒരു ദിവസത്തെ കളക്ഷനായി ലഭിച്ച  41, 070 ( നാൽപത്തിയെന്നായിരത്തി എഴുപതു )  രൂപ ബസ്സ് ജീവനക്കാർ  പ്രമോദിനു കെമാറി .സ്വകാര്യ ബസ്സ് നടത്തിപ്പുകാരനായ ബാബു ചാലിശ്ശേരി,ഡ്രൈവർ രാമദാസ് ,  കണ്ടക്ടർ ഹരിദാസൻ ,ജീവനക്കാരായ  നൗഫൽ,  ദീപു , നസീർ, എന്നിവർ ചികിത്സാ സഹായ ശേഖരണത്തിനു  നേതൃത്വം നൽകി.