09 May 2024 Thursday

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ അയ്യപ്പവിളക്ക് നടത്തി

ckmnews

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ അയ്യപ്പവിളക്ക് നടത്തി.


ചങ്ങരംകുളം: ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീശാസ്താകോവിലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അയ്യപ്പൻ വിളക്ക് നടത്തി.ചൊവ്വാഴ്ച വൈകീട്ട്   പട്ടിശ്ശേരി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും  താലത്തിന്റെ അകമ്പടിയോട് കൂടി ആരംഭിച്ച പാലക്കൊമ്പ് എഴുന്നള്ളിപ്പ് പടിഞ്ഞാറെ പട്ടിശ്ശേരി സെന്റർ വഴി ശാസ്താകോവിലിൽ പ്രവേശിച്ചു.രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമവും, വിശേഷാൽ പൂജകളും നടന്നു.നിരവധി സ്ഥലങ്ങളിൽ അയ്യപ്പൻ വിളക്ക് നടത്തി വരുന്ന  മാങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘത്തിന്റെ നേതൃത്തിലാണ്  വിളക്കാഘോഷo നടന്നത്.എല്ലാ വർഷവും വൃശ്ചികം ഒന്നാം തീയ്യതിയാണ് ശാസ്താ കോവിലിൽ 

അയ്യപ്പൻ വിളക്ക് നടത്തുന്നത്..