09 May 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസ് സിദ്ധാർഥ് കൃഷണയെ ആദരിച്ചു

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസ് സിദ്ധാർഥ് കൃഷണയെ ആദരിച്ചു


ചങ്ങരംകുളം: വനിതാ ശിശുസംരക്ഷണ  വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം നേടിയ സിദ്ധാർഥ് കൃഷ്ണയെ  ചാലിശ്ശേരി ജനമൈത്രി പോലീസ്  ആദരിച്ചു.ദേശീയ ശാസ്ത്ര പ്രതിഭ പുരസ്കാര ജേതാവായ സിദ്ധാർഥ് കഥകളി ,ഓട്ടൻതുള്ളൽ ,തബല ,പ്രസംഗം എന്നി മേഖലകളിലെ പ്രകടനങ്ങൾക്ക് ലഭിച്ച അംഗീകാരത്തെ ജനമൈത്രി പോലിസ് അഭിനന്ദിച്ചു.എസ് ഐ അനീഷ് ഉപഹാരം നൽകി.

ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ  ശ്രീകുമാർ,രതീഷ് വി.ആർ   സി പി ഒ രാജീവ് എന്നിവർ പങ്കെടുത്തു