09 May 2024 Thursday

കടവല്ലൂർ കല്ലുംപുറത്ത് വീട്ടിൽ വൻ മോഷണം.19 പവൻ സ്വർണവും 7000 രൂപയും നഷ്ട്ടപ്പെട്ടു

ckmnews

കടവല്ലൂർ കല്ലുംപുറത്ത് വീട്ടിൽ വൻ മോഷണം.19 പവൻ സ്വർണവും 7000 രൂപയും നഷ്ട്ടപ്പെട്ടു 


ചങ്ങരംകുളം:കല്ലുംപുറം ചാലിശ്ശേരി റോഡിൽ അടിമന നാരായണൻ നമ്പൂതിരിയുടെ  വീട്ടിലാണ് മോഷണം നടന്നത് ,  19 പവൻ സ്വർണവും 7000 രൂപയും നഷ്ടപ്പെട്ടതായി നാരായണൻനമ്പൂതിരി കുന്നംകുളം പോലീസിൽ പരാതി നൽകി.അലമാരയിൽ പഴ്സുകളിലായ് സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.

ചെവ്വാഴ്ചയാണ് മോഷണം നടന്നത്.രാത്രി ഏഴ് മണിയോട് കൂടെ നാരായണൻനമ്പൂതിരി സമീപത്തെ കുളത്തിൽ കുളിക്കാൻ പോകുന്ന സമയത്ത് വീട്ടിന്റെ 

പിറകുവശത്തെ വാതിൽ തുറന്നിട്ടിരുന്നതായ് പറയുന്നു.അരമണിക്കൂറിനുശേഷം കുളികഴിഞ്ഞ്  തിരിച്ചുവരികയും ചെയ്തു പിന്നീട് രാത്രി 10 മണിക്ക് ശേഷമാണ്  അലമാറ തുറന്നിട്ട നിലയിലും വസ്ത്രങ്ങൾ നിലത്ത് വാരിവലിച്ചിട്ട നിലയിലും കണ്ടെത്തിയത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായ് അറിയാൻ കഴിഞ്ഞത്.സംഭവം നടക്കുമ്പോൾ  സ്ത്രീകളടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.