09 May 2024 Thursday

കക്കിടിപ്പുറം അൽഫലാഹ് എഎംഎം ഇംഗ്ലീഷ് സ്കൂൾ (APKOS) ജില്ലാ ബെസ്റ്റ് സ്കൂൾ അവാർഡ് ഏറ്റ് വാങ്ങി

ckmnews

കക്കിടിപ്പുറം അൽഫലാഹ് എഎംഎം ഇംഗ്ലീഷ് സ്കൂൾ (APKOS) ജില്ലാ ബെസ്റ്റ് സ്കൂൾ അവാർഡ് ഏറ്റ് വാങ്ങി


കക്കിടിപ്പുറം:-അൽഫലാഹ് എം എം ഇംഗ്ലീഷ് സ്കൂളിൻ്റെ (AMES) നാൾവഴികളിൽ ഒരു പൊൻതിളക്കം കൂടി(APKOS) ജില്ലാ അടിസ്ഥാനത്തിൽ നൽകുന്ന ബെസ്റ്റ് സ്കൂൾ അവാർഡിന് ഈ വർഷം മലപ്പുറം  ജില്ലയിൽ നിന്നുള്ള അൽഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂളി നെ തിരഞ്ഞെടുത്തു. 2020 മെയ്‌ മുതൽ 2021 ഒക്ടോബർ മാസം വരെയുള്ള കൊവിഡ് കാലത്തെ സ്കൂൾ പ്രവർത്തനങ്ങളും സമൂഹത്തിനു വേണ്ടി  ചെയ്ത കോവിഡ് പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അവാർഡ് നൽകിയത് .കേരളത്തിൽ ഇത്തരത്തിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ച  സ്കൂളുകളിൽനിന്ന് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായാണ് AMES തിരഞ്ഞെടുക്കപ്പെട്ടത്.തൃശ്ശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ വച്ചു നടന്ന പൊതു സമ്മേളനത്തിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ,  മുൻ ജയിൽ ഡി. ജി. പി. ഋഷിരാജ് സിംഗ് ഐപിഎസ്, എന്നീ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച്  പ്രിൻസിപ്പൽ ഡോ. അനു കൃഷ്ണൻ ആർ, മാനേജർ ഫാറൂഖ് തലാപ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ, സീനിയർ സെക്ഷൻഹെഡ് സിന്ധു എൻ പി, സ്റ്റാഫ് സെക്രട്ടറി ഷാഫി വാഫി, അനീഷ എന്നിവർ  അവാർഡ് ഏറ്റുവാങ്ങി.