09 May 2024 Thursday

എസ് ഡി പി ഐ പഞ്ചായത്ത് കൺവെൻഷൻ നടത്തി.

ckmnews

എസ് ഡി പി ഐ പഞ്ചായത്ത് കൺവെൻഷൻ നടത്തി.


ചങ്ങരംകുളം:എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ ചങ്ങരംകുളത്ത് വെച്ചു നടന്നു.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തകരാറിലായ തെരുവ് വിളക്കുകൾ ഉടൻ അറ്റകുറ്റ പണി നടത്തി പ്രകാശിതമാക്കുക,തെരുവ്നായ ശല്യത്തിന് ഫലപ്രദമായ പരിഹാരം കാണുക.വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടാനുള്ള തീരുമാനം പിൻവലിക്കുക.തുടങ്ങിയവ കൺവെൻഷൻ ആവശ്യപ്പെട്ടു.പാർട്ടി പ്രവർത്തനഫണ്ട്‌ വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ്‌ ഫത്താഹ് മാസ്റ്റർ ഉൽഘടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി പി അബ്ദുൽ ഖാദർ, ട്രഷറർ അഷ്‌റഫ്‌ ആലംകോട്, വൈസ് പ്രസിഡന്റ്‌ അലി കക്കിടിപ്പുറം, പവിട്ടപ്പുറം ബ്രാഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ പവിട്ടപ്പുറം,പാറക്കൽ ബ്രാഞ്ച് സെക്രട്ടറി നാസർ പന്താവൂർ, ചിയ്യാനൂർ ബ്രാഞ്ച് പ്രസിഡന്റ്‌ ഇ വി മജീദ്, ഹുസൈൻ ചിയ്യാനൂർ, എന്നിവർ സംസാരിച്ചു.