09 May 2024 Thursday

വേദ പാരമ്പര്യത്തിന്റെ ജനകീയ മുഖത്തെ കടവല്ലൂർ അന്യോന്യം ഉയർത്തിപ്പിടിക്കുന്നു :മന്ത്രി പി രാജീവ് .

ckmnews

വേദ പാരമ്പര്യത്തിന്റെ ജനകീയ മുഖത്തെ കടവല്ലൂർ അന്യോന്യം ഉയർത്തിപ്പിടിക്കുന്നു :മന്ത്രി പി രാജീവ് .


ചങ്ങരംകുളം:ചരിത്രപ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് തിരിതെളിഞ്ഞു.

വേദ പാരമ്പര്യത്തിന്റെ

 ജനകീയ മുഖത്തെ കടവല്ലൂർ അന്യോന്യം ഉയർത്തിപ്പിടിക്കുന്നതായ് വ്യവസായ വകുപ്പ് 

മന്ത്രി പി രാജീവ്,

കടവല്ലൂർ അന്യോന്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് നന്ദകുമാർ അധ്യക്ഷത വഹിച്ച

ചടങ്ങിൽ കുന്നംകുളം എം.എൽ.എ. എ.സി. മൊയ്തീൻ  മുഖ്യ അതിഥിയായിരുന്നു ,

സ്വാമി സദ്ഭാവാനന്ദ ആത്മീയ പ്രഭാഷണം നടത്തി.ഒരു വിഭാഗത്തിൽ പരിമിതപ്പെടുത്താതെ  വിശാലമാക്കാനുള്ള ഒരു ദൗത്യത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു അന്യോന്യം എന്നും,ചില പേരുകൾ ചിലതിനോട് ചേർന്ന് പോകാം പ്രദേശം അപ്രശസ്തമാകും പ്രയോഗമായിരിക്കും  പിന്നീട് ചരിത്രത്തിൽ ഇടം നേടുക എന്നും

അന്യോന്യത്തിൻറെ ഭാഗമായി നടക്കുന്ന സെമിനാറുകൾ വളരെ പ്രശസ്തമാണെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ - തിരുനാവായ യോഗങ്ങളുടെ അന്യോന്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടക്കാലത്ത് മുടങ്ങിപ്പോയ അന്യോന്യം 30 വർഷങ്ങൾക്ക് മുമ്പാണ് വീണ്ടും ആരംഭിച്ചത്. കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിനകത്താണ് അന്യോന്യം നടക്കുന്നത്.

നവംബർ 25 വരെയാണ് അന്യോന്യം .

മനുഷ്യൻ, പ്രകൃതി, ജീവനം - വൈദിക ചിന്തകൾ എന്നതാണ്   ഈ വർഷത്തെ ദേശീയ സെമിനാറുകളുടെ  വിഷയങ്ങൾ.

കടവല്ലൂർ അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്,ഡോ. ചാത്തനത്ത് അച്യുതനുണ്ണി.ഭാരവാഹികളായ കെ ബി.അരവിന്ദൻ, ബി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.