09 May 2024 Thursday

ശിശുദിനത്തോടനുബന്ധിച്ചു ബി ഡി കെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ckmnews

ശിശുദിനത്തോടനുബന്ധിച്ചു ബി ഡി കെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


നവംബർ 14 ശിശുദിനത്തോടനുബന്ധിച്ചു ബി ഡി കെ തിരുരങ്ങാടി താലൂക്ക് കമ്മിറ്റിയും, വെള്ളിയാമ്പുറം ഗാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബും  സംയുക്തമായി ഐ എം എ പെരിന്തൽമണ്ണയുടെ സഹകരണത്തോട് കൂടി വെള്ളിയാമ്പുറം ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 63 പേർ രജിസ്റ്റർ ചെയ്യുകയും 44 പേർ രക്തം നൽകുകയും ചെയ്തു ക്യാമ്പിന്ന് ബിഡികെ തിരുരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത്ത് വെള്ളിയാമ്പുറം, ഉസ്മാൻ വെള്ളിയാമ്പുറം,അജ്മൽ വലിയൊറ, ജുനൈദ് പികെ, സനൂപ് കോട്ടക്കൽ, അഫ്സൽ മൂന്നിയൂർ, സനൂപ് തെയ്യാല, സൽമാൻ വലിയൊറ, ആഷിക് കുണ്ടൂർ, തിരൂർ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ ജിതിൻ മോര്യ , ഏയ്ഞ്ചൽസ് വിംഗ് അംഗങ്ങളായ നിരഞ്ജന, ശരണ്യ,നിമിഷ, ബിനീഷ. ക്ലബ് മെമ്പർ മാരായ ഹക്കീം,ജുബൈർ, ബഷീർ, ഹാഷിം, റാസിഖ്, റഹൂഫ്, ജിയാദ് സൈഫു Cp,  എന്നിവർ നേതൃത്വം നൽകി.