09 May 2024 Thursday

വിശുദ്ധ ഖുർആൻ മനഃപ്പാഠം:പെൺകരുത്തിന് പുതിയ മാനം നൽകി സഹോദരിമാർ

ckmnews

വിശുദ്ധ ഖുർആൻ മനഃപ്പാഠം:പെൺകരുത്തിന് പുതിയ മാനം നൽകി സഹോദരിമാർ


ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ 5,8 ക്ലാസുകളിൽ പഠിക്കുന്ന  ഫിൽസ, ഫാത്തിമ്മ ഹന്ന എന്നീ വിദ്യാർഥിനികളാണ് സാധാരണയിൽ ആൺകുട്ടികളുടെ ആധിപത്യമുള്ള ഹിഫ്ള് രംഗത്തു ആത്മധൈര്യത്തോടെ മുന്നിട്ടിറങ്ങി വേറിട്ട ചരിത്രം രചിച്ചത്.ആലങ്കോട് ചിയ്യാനൂരിലെ തൊണ്ടൻ ചിറക്കൽ അശ്റഫ് - മുണ്ടേങ്കാട്ടിൽ ഷകീല (നടുവട്ടം) ദമ്പതികളുടെ മക്കളാണ്

ഫിൽസയും ഹന്നയും.

വിദ്യാർത്ഥികളുടെ അഭിരുചിയും ലക്ഷ്യവും തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്കിൽ ഡവലപ്മെൻ്റ് പ്രോഗ്രാമുകളും ഗൈഡൻസും നൽകുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നതിൻ്റെ മികച്ച മുന്നേറ്റങ്ങൾ വിവിധ മേഖലകളിൽ സൃഷ്ടിക്കാൻ കഴിയുന്നുവെന്നത് ഇർശാദിനെ വ്യത്യസ്തമാക്കുന്നു. മികച്ച ആസൂത്രണങ്ങളോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡിപ്പാർട്ട്മെൻ്റിലെ പ്രചോദനാത്മകമായ ഇടപെടലുകൾ മുഖേന ഹിഫ്ളുൽ ഖുർആൻ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ ക്രമേണ വർധിച്ചു കൊണ്ടിരിക്കുന്നുവെന്നത് തികച്ചും അഭിമാനകരമാണ്. ഇർശാദ് സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ഇർശാദ് കേന്ദ്ര കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡണ്ട് കെ. സിദ്ദീഖ് മൗലവി ഫിൽസക്കും ഹന്നക്കും നല്കി. പ്രിൻസിപ്പൽ കെ.എം. ശരീഫ് ബുഖാരി, വാരിയത്ത് മുഹമ്മദലി , വി.പി. ശംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, വി.പി ശംസുദ്ധീൻ ഹാജി, അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ തെങ്ങിൽ, കെ.പി.എം. ബശീർ സഖാഫി, പി.പി മുഹമ്മദ് ഹാജി ആലംകോട്, കെ. മൊയ്തീൻ ഹാജി, കെ.പി.ഉമർ സഖാഫി പ്രസംഗിച്ചു .