09 May 2024 Thursday

കുരലടപ്പൻ രോഗം ബാധിച്ച് ക്ഷീരകർഷകൻ്റെ പശു ചത്തു

ckmnews

കുരലടപ്പൻ രോഗം ബാധിച്ച് ക്ഷീരകർഷകൻ്റെ പശു ചത്തു


ചങ്ങരംകുളം:കുരലടപ്പൻ രോഗം ബാധിച്ച് ക്ഷീര കർഷകൻ്റെ പശു ചത്തു.ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാൽ വിളക്കത്ര വളപ്പിൽ ഹംസയുടെ എച്ച്എഫ്.ഇനത്തിൽ പെട്ട രണ്ടര വയസ്സുള്ള പശുവിനാണ്ണ് രോഗം ബാധിച്ചത് ചത്തത്. മൂന്നു ദിവസങ്ങളിലായി ഡോക്ടർ പരിചരണം നടത്തുകയും കുത്തിവെയ്പ് എടുക്കുകയും ചെയ്തായി ആലങ്കോട് വെറ്റിനറി ഡോക്ടർ അനിത പ്രസാദ് പറഞ്ഞു.ഏറെ മാരകമായ ഈ രോഗം ബാധിച്ച പശുക്കളുടെ ഭക്ഷണം നിലക്കുകയും വെള്ളം കുടിക്കാതെ ആവുകയും ചെയ്യുകയാണ് രീതി