09 May 2024 Thursday

ഡയാലിസിസ് സെന്റർ അനാസ്ഥയിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി

ckmnews

ഡയാലിസിസ് സെന്റർ അനാസ്ഥയിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി


പെരുമ്പടപ്പ്: ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിൽ  മാറഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ കവാടത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.യുഡിഎഫ് അംഗങ്ങളായ കെ.സി ഷിഹാബ്, പി.റംഷാദ്, പി നൂറുദ്ധീൻ, ജമീല മനാഫ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു. കെ.സി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ അബ്ദുൽ റഷീദ്, മുസ്തഫ വടമുക്ക്, അശറഫ് ആലുങ്ങൽ,കൈതക്കാട്ടേൽ മൊയ്തു, ജലീൽ കുന്നനയിൽ, കെ.പി റാസിൽ .കെ. നൗഷാദ് എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.