09 May 2024 Thursday

ലോകപ്രമേഹദിനം:മാതൃകയായി സാന്ത്വനം വളണ്ടിയർ നിനി മൈക്കിൾ

ckmnews

ലോകപ്രമേഹദിനം:മാതൃകയായി സാന്ത്വനം വളണ്ടിയർ 

നിനി മൈക്കിൾ


ചങ്ങരംകുളം : ലോക പ്രമേഹ ദിനത്തോടാനുബന്ധിച്ച് ചാലിശ്ശേരി പഞ്ചായത്ത്‌ കുടുംബശ്രീ സാന്ത്വനം യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കൾക്ക് സൗജന്യമായി പ്രഷർ, ഷുഗർ,കൊളസ്‌ട്രോൾ എന്നിവ പരിശോധന നടത്തി സാന്ത്വനം വളണ്ടിയർ നിനി മൈക്കിൾ.പ്രമേഹ ദിനത്തിൻ്റെ ഭാഗമായി അമ്പതോളം പേർക്കാണ് രോഗനിർണ്ണയം നടത്തിയത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ  ആനിവിനു അദ്ധ്യക്ഷനായി.സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു.വി. ക്ലാസ്സെടുത്തു.സിഡിഎസ് ചെയർപേഴ്സൺ സുരജ സി കെ ,പഞ്ചായത്തംഗം വി.എസ് ശിവാസ് എന്നിവർ സംസാരിച്ചു.