09 May 2024 Thursday

ചാലിശ്ശേരി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയ കുരുന്നുകൾക്ക് പോലീസ് സ്വീകരണം ഒരുക്കി

ckmnews

ചാലിശ്ശേരി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയ കുരുന്നുകൾക്ക് പോലീസ് സ്വീകരണം ഒരുക്കി 


ചങ്ങരംകുളം:കുട്ടികളുടെ ചാച്ചയായിരുന്ന ജവാഹർലാൽ നെഹ്റുവിൻ്റെ  ജന്മദിനമായ  ശിശുദിനത്തിൽ ചാലിശ്ശേരി  ശിശുസൗഹൃദ പോലീസ് സ്റ്റേഷനിൽ അതിഥികളായി  വിദ്യാർത്ഥികളെത്തി.ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ 

കുട്ടികൾക്കൊപ്പം സമയം ചെലവിടാനും അവരോടും സംസാരിക്കാനുമായി എത്തിയ രാജ്യത്തിൻ്റെ ഭാവി പൗരമാരായ കുട്ടികളെ പോലീസ് ഓഫീസർമാർ ചേർന്ന് സ്വീകരിച്ചു.കുട്ടികൾക്ക് പോലീസിനോടുള്ള ഭയം അകറ്റുന്നതിനും ,സൗഹൃദ അന്തരീക്ഷം നിലനിർത്തുവാനുമുള്ള  ലക്ഷ്യത്തോടെ   വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


പെരുമണ്ണൂർ എസ് ആർ വി സ്കൂൾ വിദ്യാർത്ഥികൾ  ,കിഴക്കെ പട്ടിശ്ശേരി അങ്കണവാടി കുട്ടികൾ എന്നിവർക്ക്  ശിശു സൗഹൃദ സ്റ്റേഷനിൽ  എത്തിയത് ഏറെ ആഹ്ലാദമായി.


 ഞായറാഴ്ച രാവിലെ ഇൻസ്പെക്ടർ കെ.സി വിനു പോലീസിനെ സംബന്ധിച്ച കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

കുട്ടികൾ  പോലീസ് സ്റ്റേഷൻ കാണുകയും പ്രവർത്തനങ്ങളെ ക്കുറിച്ച് അറിയുകയും ചെയ്തു. സന്ദർശനം കുട്ടികൾക്ക് ആഹ്ലാദമായി.



 132 ജന്മദിനത്തിൻ്റെ ഭാഗമായി കവിതകൾ ആലപിച്ച  ഫാത്തിമ നിഷാന,നിരഞ്ജന എന്നീ കുട്ടികൾക്ക് ജനമൈത്രി പോലീസ് ഇൻസ്പെക്ടർ കെ.സി വിനു സമ്മാനങ്ങൾ നൽകി. മധുരവിതരണവും ഉണ്ടായി.


ശിശു സൗഹൃദ ഓഫീസർമാരായ എസ്.ഐ ഷാജി , ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ ,രതീഷ് വി.ആർ  , എസ് സി പി ഒ സുഭാഷിണി  ,അധ്യാപകരായ  സ്നിധി, മല്ലിക എന്നിവർ സംസാരിച്ചു.