09 May 2024 Thursday

മുസ്‌ലിം യൂത്ത് ലീഗ് സംവേദനയാത്ര ആലംകോട്,നന്നംമുക്ക് പഞ്ചായത്ത് പ്രധിനിധി സംഗമം നടന്നു

ckmnews

മുസ്‌ലിം യൂത്ത് ലീഗ് സംവേദനയാത്ര ആലംകോട്,നന്നംമുക്ക് പഞ്ചായത്ത് പ്രധിനിധി സംഗമം നടന്നു


ചങ്ങരംകുളം:പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിവരുന്ന "ചിറക്" സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് ഭാരവാഹികളെയും യുണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരെയും പങ്കെടുപ്പിച്ചു നടത്തുന്ന സംവേദന യാത്ര ചങ്ങരംകുളത്ത് നടന്നു. 20 ദിവസംകൊണ്ട് 16നിയോജക മണ്ഡലങ്ങളും 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളും 2197യൂണിറ്റുകളും പിന്നിട്ട് 5736 പ്രതിനിധികളെ അഭിസംബോധനം ചെയ്ത പരിപാടിയുടെ ഭാഗമായി ആലംകോട് നന്നമുക്ക് പഞ്ചായത്തുകളെ പങ്കെടുപ്പിച്ചു ചങ്ങരംകുളം ഗാലക്‌സി  സെന്ററിൽ നടന്ന കൺവെൻഷൻ എം ൽ എ കുറുക്കോളി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു .ഷബീർ മാങ്കുളം അധ്യക്ഷ ഭാഷണം നിർവഹിച്ചു .ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ആമുഖ ഭാഷണവും പ്രസിഡന്റ് ശരീഫ് കുറ്റൂർ പ്രബോധന പ്രഭാഷണവും നടത്തി .ജഫീറലി പള്ളിക്കുന്ന് പതാക ഉയർത്തി ,അഹമ്മദ് ബാഫഖി തങ്ങൾ ,ഷാനവാസ് വട്ടത്തുർ,ഫൈസൽ ബാഫഖി തങ്ങൾ,കെസി ശിഹാബ് പുറങ്,ഷബീർ ബിയ്യം ,അഡ്വക്കറ്റ്:കെഎ ബക്കർ ,സികെ അഷ്‌റഫ് ,വാപ്പുനു ഹാജി,കെവി അബ്‍ദുറു,ഹമീദ് ചിയ്യാനൂർ, സാദിക്ക് നെച്ചിക്കൽ,ഫവാസ് കിഴിക്കര ,റഫീഖ് മാറഞ്ചേരി ,അഷ്‌റഫ് കാട്ടിൽ ,ബഷീർ പന്താവൂർ ,ഷഹീർ അമയിൽ തുടങ്ങിയവർ സംബന്ധിച്ചു ,ഫാദിഹ് കെബി ഖിറാഅത് പാരായണവും ,ആഡ്വക്കറ്റ്നിയാസ് മുഹമ്മദ് സ്വാഗതവും ,സബാഹ് മുതുകാട് നന്ദിയും പറഞ്ഞു.