09 May 2024 Thursday

നാടും നഗരവും കീഴടക്കി തെരുവ് നായകൾ അധികൃതർ മൗനത്തിൽ ഭീതി പരത്തി പകർച്ച രോഗം ബാധിച്ച തെരുവ് നായകളും

ckmnews

നാടും നഗരവും കീഴടക്കി തെരുവ് നായകൾ  അധികൃതർ മൗനത്തിൽ


ഭീതി പരത്തി പകർച്ച രോഗം ബാധിച്ച തെരുവ് നായകളും


പൊന്നാനി:നാടും നഗരവും കീഴടക്കി തെരുവ് നായകൾ ജനങ്ങളെ ഭീതിയിലാക്കുമ്പോഴും അധികൃതർ മൗനം തുടരുന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.രണ്ട് വർഷത്തോളമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ പുറത്തിറങ്ങാതിരുന്നതും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞ് കിടന്നതും ജനവാസ കേന്ദ്രങ്ങളിൽ തെരുവ് നായകളുടെ സ്വൈരവിഹാരത്തിന് കാരണമായി.വർഷങ്ങളായി വന്ധീകരണ പ്രവർത്തികൾ നടക്കാതെ വന്നതോടെ റോഡ് മുഴുവൻ തെരുവ് നായകൾ നിറഞ്ഞു.വാഹനയാത്രക്കാരിലും തെരുവ് നായകൾ വലിയ ഭീഷണി ഉയർത്തുന്നുണ്ട്.നിരവധി ബൈക്ക് യാത്രികർ അപകടത്തിൽ പെട്ട് ചികിത്സയിലാണ്.തെരുവ് നായകളിൽ കാണുന്ന അപൂർവ്വ രോഗങ്ങളും ജനങ്ങളിൽ ഭീതി പരത്തുന്നുണ്ട്.അപകടത്തിൽ പെട്ടും സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിൽ പെട്ടും തൊലി പൊളിഞ്ഞും മറ്റു മുറിവുകളുമായി മരണത്തോട് മല്ലടിച്ച് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കാഴചകളും ദയനീയമാണ്.ഭക്ഷണം കിട്ടാതെ വരുന്നതോടെയാണ് ഇവർ കൂട്ടത്തോടെ ടൗണിലും റോഡുകളിലും ചേക്കേറുന്നത്.നിരവധി പേർക്കാണ് അടുത്തിടെ തെരുവ് നായയുടെ അക്രമം നേരിടേണ്ടി വന്നത്.നിയന്ത്രിക്കാനാവാത്ത വിധം തെരുവ് നായകളുടെ എണ്ണം വർദ്ധിച്ചതും സംസ്ഥാനത്തുടനീളം ഈ അവസ്ഥ നില നിൽക്കുകയും ചെയ്യുന്നതിനാൽ സർക്കാർ തന്നെ നേരിട്ട് അവസ്ഥക്ക് പരിഹാരം കാണണമെന്നാണ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും നിലപാട്