09 May 2024 Thursday

റേഡിയോ പ്രക്ഷേപണത്തിന് ആപ്പ് തയ്യാറാക്കി ഗണിത അദ്ധ്യാപകൻ തോംസൺ കെ വർഗ്ഗീസ്

ckmnews

റേഡിയോ 

പ്രക്ഷേപണത്തിന് ആപ്പ് തയ്യാറാക്കി ഗണിത അദ്ധ്യാപകൻ  തോംസൺ കെ വർഗ്ഗീസ് 


ചങ്ങരംകുളം :ശിശുദിനത്തിന് സ്വന്തമായി റേഡിയോ ആപ്പ് പുറത്തിറക്കി പാലക്കാട് ജില്ലയിലെ  ആനക്കര ഗവ.ഹൈസ്കൂൾ അദ്ധ്യാപകൻ   ശ്രദ്ധേയമാകുന്നു.റേഡിയോ പോപ്പിൻസ് എന്ന സ്കൂൾ റേഡിയോ സംവിധാനത്തിനെയാണ് ലോകത്ത് എവിടെ ഇരുന്നും കേൾക്കാവുന്ന ഇരുപത്തിനാല് മണിക്കൂറും സംപ്രേക്ഷണം ലഭ്യമാകുന്ന രീതിയിലാണ് ആപ്പ് തോംസൺ കെ വർഗ്ഗീസ്  പുറത്തിറക്കുന്നത്.ശിശുദിനമായ ഞായറാഴ്ച   രാവിലെ ഏഴു മുതൽ ആപ്പ് വഴി 

റേഡിയോ പ്രക്ഷേപണം ആരംഭിക്കും.സ്വതന്ത്ര ആപ് നിർമ്മാണ കമ്യൂണിറ്റിയായ കോഡുലാർ  ഉപയോഗിച്ച് ചാലിശ്ശേരി സ്വദേശിയും     ആനക്കര ഗവ.സ്കൂൾ ഗണിത അധ്യാപകൻ തോംസൺ കെ വർഗ്ഗീസ്   രണ്ടു മാസത്തെ പ്രയത്നഫലമായാണ് ആപ് ഒരുക്കിയിരിക്കുന്നത്.സംസ്ഥാനത്ത് തന്നെ സ്കൂളുകളിൽ ആപ്പ് വഴി ഒരുക്കുന്ന ആദ്യത്തെ റേഡിയോ പ്രക്ഷേപണമാണിത്. 


ഇന്റർനെറ്റ് ബേസ്ഡ് എഫ്.എം സ്റ്റേഷനുകൾ നിർമിക്കാൻ കഴിയുന്ന സെനോ എഫ്.എം  ഉപയോഗിച്ചാണ് റേഡിയോ പോപ്പിൻസ് പ്രവർത്തിക്കുന്നത്. സ്വന്തം സ്കൂളിലെ കുട്ടികൾ തന്നെയാണ് റേഡിയോ ജോക്കികളായി പരിപാടികൾ അവതരിപ്പിക്കുന്നത്. സ്കൂളിലെ മ്യൂസിക് ടീച്ചറായ തെരേസ തദേവൂസ് ചിട്ടപെടുത്തിയതാണ് റേഡിയോ പോപ്പിൻസിന്റെ തീം സോങ്ങ്. 


ദിവസനേ  രാവിലെ ഏഴിന്   തുടങ്ങുന്ന റേഡിയോ പ്രക്ഷേപണം ഇരുപത്തിനാല്  മണിക്കൂറും തുടരും  .


പ്രതിവാര വിദ്യാഭ്യാസ പരിപാടികൾ ,കൗതുക വാർത്തകൾ ,ലളിതഗാനം , പ്രതിവാര സംവാദം , നാട്ടു നന്മകൾ , വിദ്യഭ്യാസവാർത്തകൾ പ്രാദേശീക വാർത്തകൾ  ,ഫോൺ ഇൻ പ്രോഗ്രാം എന്നിവ സംപ്രേക്ഷണം ചെയ്യും


  കുട്ടികൾ തയ്യാറാക്കുന്ന പരിപാടികൾ ഓഡിയോ രൂപത്തിലോ ,വോഴ്സ് റെക്കോഡിംഗ് ചെയ്ത്  സ്കൂളും പേരും  നൽകി പ്രോഗ്രാം കോ ഓർഡിനേറ്ററുടെ 8921 668090  വാട്സ് ആപ് നമ്പറിൽ അയച്ചാൽ  റേഡിയോ പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തും.


 

പ്രശസ്തരായ ബാലസാഹിത്യ രചയിതാക്കളും കവികളും കഥാകൃത്തുകളും മറ്റ് സാമൂഹികവും കലാപരവുമായ രംഗത്തെ പ്രഗത്ഭരും റേഡിയോ പോപ്പിൻസി നോട് സഹകരിക്കുന്നുണ്ട്. 


കഴിഞ്ഞ ശിശുദിനത്തിന് ഗൂഗിൾ ഫോം ഉപയോഗിച്ച് സ്കൂൾ 3100 പേജുള്ള ശിശുദിന മഹാപതിപ്പ് തയ്യാറാക്കി അദ്ധ്യാപകൻ ശ്രദ്ധ നേടിയിരുന്നു.  


ലോകത്തെ ഏതു സ്കൂളിലെയും  കുട്ടികൾക്ക് അവരുടെ  പരിപാടികൾ റേഡിയോ പോപ്പിൻസിലൂടെ പ്രക്ഷേപണം ചെയ്യാൻ ആനക്കര ഗവ.ഹൈസ്കൂൾ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് പ്രധാന അധ്യാപകൻ  അലി അസ്ഗർ പറഞ്ഞു.