09 May 2024 Thursday

നാടിന് മാതൃക തീർക്കുന്ന വിദ്യാർത്ഥി കർഷകനെ എഐവൈഎഫ് അനുമോദിച്ചു

ckmnews

നാടിന് മാതൃക തീർക്കുന്ന വിദ്യാർത്ഥി കർഷകനെ എഐവൈഎഫ്   അനുമോദിച്ചു


ചങ്ങരംകുളം:പഠനത്തോടൊപ്പം കാർഷിക രംഗത്തും സജീവമായ മൂക്കുതല പിടാവന്നൂർ സ്വദേശി അരിയെല്ലി രാജൻ പ്രമീള ദമ്പതിമാരുടെ

മകൻ ജയസൂര്യ എഐവൈഎഫ് പിടാവന്നൂർ യൂണിറ്റ്  അനുമോദിച്ചു.എ ഐ വൈ എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി വിബിൻ കല്ലൂർമ്മയുടെ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി പികെ അനിൽകുമാർ മൊമെന്റോ നൽകി, യൂണിറ്റ് പ്രസിഡണ്ട്‌ സുമേഷ് മഞ്ചേരി, ഖജാൻജി എംകെ പ്രജീഷ്, എന്നിവർ പച്ചക്കറി തൈകൾ നൽകി യുവ കർഷകനെ ആദരിച്ചു. കിസ്സാൻ സഭ പൊന്നാനി മണ്ഡലം കമ്മിറ്റി മെമ്പർ പി. സുമേഷ്, സിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി മെമ്പർ കെപി ശ്രീധരൻ, പൊന്നാനി ടൂറിസം ഡെവലപ്പ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡണ്ട് എൻആർ പ്രബിൻ തുടങ്ങിയവർ സംസാരിച്ചു.