09 May 2024 Thursday

സംസ്ഥാന പാതയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബാരിക്കേഡുകൾ നീക്കം ചെയ്യണം:പൗരസമിതി

ckmnews

സംസ്ഥാന പാതയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബാരിക്കേഡുകൾ നീക്കം ചെയ്യണം:പൗരസമിതി


ചങ്ങരംകുളം:സ്പീഡ്‌ ബാരിയറുകൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ചു കൊണ്ട്‌ യാത്രക്കാരുടെ ജീവനു ഭീഷണിയാകും വിധം സംസ്ഥാന പാതയിൽ സ്ഥാപിച്ച സ്പീഡ്‌ ബാരിയർ ഉടൻ എടുത്തുമാറ്റണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു.പാതയിൽ പലസ്ഥലത്തും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം അടങ്ങിയ സ്പീഡ്‌ ബാരിയർ നിയമവിരുദ്ധമായി 24 മണിക്കൂറും സംസ്ഥാന പാതയിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്‌.റോഡ്‌ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ അധികാരികൾ കാഴ്ച്ചക്കാരാകുന്നതും ഒത്താശ ചെയ്യുന്നതും‌ ഖേദകരമാണെന്നും റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെയും അനുവാദം നൽകുന്ന ഉദ്യോഗസ്ഥർക്ക് എതിരെയും കോടതിയലക്ഷ്യത്തിനു കേസ്‌ ഫയൽ ചെയ്യാൻ പൗരസമിതി തീരുമാനിച്ചു.ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്‌, സിദ്ധിക്‌ മൗലവി അയിലക്കാട്‌,കുഞ്ഞിമുഹമ്മദ്‌ പന്താവുർ, എൻ എം അബ്ബാസ്‌, സുരേഷ്‌ ആലംകോട്‌, കെ സി അലി, കെ അനസ്‌‌, കരീം ആലംകോട്‌, എം കെ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.