09 May 2024 Thursday

ചെറിയ N95 മാസ്ക് വിപണിയിൽ കിട്ടാനില്ല:രക്ഷിതാക്കൾ വലയുന്നു.

ckmnews

ചെറിയ N95 മാസ്ക് വിപണിയിൽ കിട്ടാനില്ല:രക്ഷിതാക്കൾ വലയുന്നു.


ചങ്ങരംകുളം:കോവിഡിന് ശേഷം സ്കൂൾ തുറന്നതോടെ ഒന്ന് മുതൽ നാല് വരെ പഠിക്കുന്ന കുട്ടികൾക്കായുള്ള എൻ.95 മാസ്കിനായി രക്ഷിതാക്കൾ ഓടി നടക്കുന്നു.കോവിഡ് വ്യാപനത്തിനു ശേഷം നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെയാണ് ചെറിയ കുട്ടികളുടെ എൻ.95 മാസ്കിന് ആവശ്യക്കാർ ഏറിയത്.കൗമരക്കാരും ,മദ്ധ്യവയസ്സക്കരും ,മുതിർന്നവരും ഉപയോഗിക്കുന്ന വിവിധ തരം എൻ.95 മാസ്ക്  വിപണിയിൽ സുലഭമാണ് ഈ  തരത്തിലുള്ള ചെറിയ മാസ്ക് വെച്ചാണ് കുട്ടികൾ   സ്കൂളിൽ എത്തണമെന്നാണ്   രക്ഷിതാക്കൾക്ക് അദ്ധ്യാപകർ നൽകിയ നിർദ്ദേശം.തുണിയിൽ പ്രിൻ്റ് ചെയ്ത വിവിധ തരത്തിലുള്ള മാസ്കുകൾ കടകളിൽ  ഉണ്ടെങ്കിലും രക്ഷിതാക്കൾ വിപണിയിൽ ഇല്ലാത്ത മാസ്ക് അന്വേഷിച്ച് ഓടുകയാണ്.പലയിടത്തും  സ്കൂൾ അധ്യാപകർ കാർട്ടൂൺ ചിത്രങ്ങൾ  പ്രിൻറ് ചെയത  മാസ്ക് ഉപയോഗിക്കാൻ അനുവദിക്കുന്നില്ല.എവിടെ നിന്നും  ലഭിക്കാത്ത ചെറിയ N95   മാസ്ക് ധരിച്ച് എൽ.പി വിദ്യാർത്ഥികൾ വരണമെന്നുള്ള തീരുമാനമാണ് പലയിടത്തും  രക്ഷിതാക്കളെ  വലക്കുന്നത്.സ്കൂൾ തുറന്നതോടെ ചെറിയതരം മാസ്കുകൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയായി.കടകളിൽ വിവിധ തരം മാസ്കുകൾ കച്ചവടക്കാർ എത്തിച്ചെങ്കിലും എൻ.95 അന്വേഷിച്ച് രക്ഷിതാക്കൾ  മടങ്ങുന്ന കാഴ്ചയാണ് ഉള്ളത്. ചെറിയ കുട്ടികൾക്ക് ദിവസവും രണ്ട് മാസ്കെങ്കിലും കരുതണം .രക്ഷിതാക്കൾക്ക് വലിയ തുക തന്നെ വേണം.സ്കൂൾ തുറന്നതിനു ശേഷം  മാസ്കിൽ  എൻ.95 എന്ന പ്രിൻ്റ് ചെയ്യതാണ് ചെറിയ തുണി മാസ്ക് മൊത്തക്കച്ചവടക്കാർ  വിപണിയിൽ ഇറക്കുന്നത്.ഒരാഴ്ചയായി മാസ്ക് അന്വേഷിച്ച് വലഞ്ഞവർ കടകളിൽ നിന്ന് സുലഭമായി ലഭിക്കുന്ന മാസ്കുകൾ ധരിപ്പിച്ചാണ്  സ്കൂളിലേക്ക് വിദ്യാർത്ഥികളെ  പറഞ്ഞയക്കുന്നത്.