09 May 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസ് ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിപ്പിച്ചു.

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസ്

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിപ്പിച്ചു.


ചങ്ങരംകുളം: ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധി നാഗലശ്ശേരി പഞ്ചായത്തിൽ തൊഴുക്കാട് പ്രദേശത്ത്  ചാലിശ്ശേരി ജനമൈത്രി പോലീസ് ഗൃഹസന്ദർശനം പൂർത്തിയാക്കിയ അംബേദ്ക്കർ കോളനിയിൽ ഇൻസ്പെക്ടർ കെ.സി വിനുവിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.'ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ' 'സൈബർ ലോകത്തിന്റെ ചതിക്കുഴിയിൽ അകപ്പെടുന്ന കുട്ടികൾ'എന്നീ വിഷയങ്ങളിൽ ഇൻസ്പെക്ടർ കെ.സി വിനു കോളനി നിവാസികൾക്ക് ബോധവൽക്കരണം നടത്തി.എസ് ഐ മാരായ ഗോപാലൻ,ഫക്രുദ്ദീൻ എന്നിവർ ക്ലാസ്സെടുത്ത് സംസാരിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ,രതീഷ് വി.ആർ എന്നിവർ സംസാരിച്ചു.