09 May 2024 Thursday

ലൈഫ് ഭവന പദ്ധതി:ഭവന നിർമ്മാണത്തിനുള്ള ആദ്യ ഗഡു വിതരണം നടത്തി

ckmnews

ലൈഫ് ഭവന പദ്ധതി:ഭവന നിർമ്മാണത്തിനുള്ള ആദ്യ ഗഡു വിതരണം നടത്തി


ചങ്ങരംകുളം:ലൈഫ് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് പട്ടിക ജാതി അധിക ഗുണഭോക്തൃ പട്ടികയിൽ  ഉൾപ്പെട്ട 45 ഗുണ്ഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിനുള്ള ആദ്യ ഗഡു വിതരണ പരിപാടി   

ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചറുടെ  അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ കെവി ഉത്ഘാടനം ചെയ്തു.വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ സജി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാംദാസ് മാസ്റ്റർ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഷെരീഫ്,സികെ പ്രകാശൻ, ഷഹന നാസർ 

വാർഡ് മെമ്പർമാരായ നിമ്ന ചെമ്പ്ര , അഷ്‌റഫ്‌ , വിനിത, ചന്ദ്രമതി തുടങ്ങിയവരും പങ്കെടുത്തു