26 April 2024 Friday

5 കോടി:ചെറവല്ലൂർ ബണ്ട് റോഡ് യാഥാർത്ഥ്യമാകുന്നു നിർമാണത്തിനായി മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു

ckmnews

5 കോടി:ചെറവല്ലൂർ ബണ്ട് റോഡ് യാഥാർത്ഥ്യമാകുന്നു

 

നിർമാണത്തിനായി

മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതിയും

സാങ്കേതിക അനുമതിയും ലഭിച്ചു


ചങ്ങരംകുളം: പൊന്നാനി

കോൾ മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന പെരുമ്പടപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ചെറവല്ലൂർ ബണ്ട് റോഡ് നിർമാണത്തിനായി

മണ്ണ് പരിശോധനയ്ക്കുള്ള ഭരണാനുമതിയും

സാങ്കേതിക അനുമതിയും തയ്യാറായി.തുരുത്തുമ്മൽ , ആമയം ,ചെറവല്ലൂർ തുടങ്ങിയ മൂന്നു തുരുത്തുകളും പെരുമ്പടപ്പ് പഞ്ചായത്തിലെ രണ്ടു വാർഡുകളും ഉൾപ്പെടുന്ന ബിയ്യം കായലിനപ്പുറത്തുള്ള  ചെറവല്ലൂർ ഭാഗത്ത് നിലകൊള്ളുന്ന ബണ്ട് റോഡ് യാഥാർത്ഥ്യമാകുന്നതോടെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രദേശവാസികളുടെ ഗതാഗതപ്രശ്നങ്ങൾക്ക് കൂടി പരിഹാരമാവും.

ഈ പ്രദേശത്തുള്ളവർക്ക്  പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലോ

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഓഫീസുകളിലേക്കോ

എത്തി ചേരണമെങ്കിൽ തൃശൂർ ജില്ലയിലെ എ.ഇ.ഒ  ഓഫീസ് വഴിയോ നന്നംമുക്ക് പഞ്ചായത്ത് , വെളിയങ്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച്

എത്തേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത് .നിലവിലെ ബണ്ടു റോഡ് ബലപ്പെടുത്തി വീതി കൂട്ടി വലിയ റോഡായി

പദ്ധതി കൊണ്ടുവന്നതെങ്കിലും കാലാവസ്ഥയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള

മാറ്റവും പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും അതിജീവിക്കാൻ പറ്റുന്ന റോഡായി ചെറവല്ലൂർ ബണ്ട് റോഡിനെ മാറ്റി തീർക്കേണ്ടതുണ്ട് എന്ന കാരണത്താൽ പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.പ്രശ്നത്തിന് പരിഹാരമായാണ് ചെറവല്ലൂർ ബണ്ട് റോഡിന് 

2019-20 ബജറ്റിൽ 5 കോടി രൂപ അനുവദിച്ചത്.രണ്ടായിരത്തിലധികം കുടുംബങ്ങളുടെ യാത്രാ പ്രശ്നത്തിനാണ്

ഇതോടെ ശാശ്വതമായ പരിഹാരമാകുന്നത് .പൊന്നാനി എംഎൽഎ നന്ദകുമാർ പൊതുമരാമത്ത്  വകുപ്പ്

മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് നിർദിഷ്ട പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി

നടത്തേണ്ട "സോയിൽ ഇൻവസ്റ്റിഗേഷൻ" വർക്കിന്‌ 6,90,000/- രൂപക്കുള്ള

ഭരണാനുമതിയും പി.ഡബ്ലി.യു.ഡി ചീഫ് എഞ്ചിനീയർ (ഡിസൈൻ) നൽകിയിരുന്നു .പ്രവർത്തിക്കുള്ള "സാങ്കേതിക അനുമതി" കൂടി ലഭിച്ചതോടെ മൊത്തം ചെലവ് 5 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന ബണ്ട് നിർമാണം ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.ഒരു  മാസത്തിനുള്ളിൽ

മണ്ണ് പരിശോധന ആരംഭിക്കുമെന്ന്

പൊതുമരാമത്തു വകുപ്പ് അറിയിച്ചിട്ടുണ്ട് .