09 May 2024 Thursday

അലംകോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യപ്രവർത്തകരെ ആദരിച്ചു

ckmnews

അലംകോട് ഗ്രാമ പഞ്ചായത്ത്  ആരോഗ്യപ്രവർത്തകരെ ആദരിച്ചു


ചങ്ങരംകുളം: അലംകോട് കുടുംബരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡണ്ട് കെവി സഹീർ ഉദ്ഘാടനം ചെയ്തു. പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ മുഖ്യപ്രഭാഷണം നടത്തി.ബ്ളോക്ക് പഞ്ചായത്ത് മെമ്പർ രാംദാസ് മാസ്റ്റർ പഞ്ചായത്തംഗങ്ങളായ ഷരീഫ്, ഷഹന  നാസർ, അബ്ദുൽസലാം, അബ്ദുൽ മജീദ്, ചന്ദ്രമതി, സുജിത സുനിൽ, വിനീത തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.മെഡിക്കൽ ഓഫീസർ ജുൽന സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ നന്ദിയും പറഞ്ഞു.