09 May 2024 Thursday

ജില്ലാ ശുശുക്ഷേമ വകുപ്പ് നടത്തിയ കഥാ കവിതാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫാത്തിമയും,റിൻഷയും

ckmnews

ജില്ലാ ശുശുക്ഷേമ വകുപ്പ് നടത്തിയ കഥാ കവിതാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫാത്തിമയും,റിൻഷയും


ചങ്ങരംകുളം:മലപ്പുറം ജില്ലാ ശുശുക്ഷേമ സമിതി ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ രചനാ മത്സരങ്ങളിൽ കഥാ കവിതാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫാത്തിമയും,റിൻഷയും.ഫാത്തിമ കഥാരചനയിൽ ഒന്നാം സ്ഥാനവും,റിൻഷ കവിതാ രചനയിൽ രണ്ടാം സ്ഥാനവും നേടിയാണ് അഭിമാനമായത്.ചങ്ങരംകുളം സ്വദേശികളായ അബ്ദുള്ള മറിയക്കുട്ടി ദമ്പതികളുടെ മകളാണ് ഫാത്തിമ.ചിയ്യാനൂർ ഞാറക്കുന്ന് സ്വദേശികളായ റഷീദ് ഷിബില ദമ്പതികളുടെ മകളാണ് റിൻഷ.ഇരുവരും പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളാണ്