09 May 2024 Thursday

ജെക്കബ് ചാലിശ്ശേരി - കോർ എപ്പിസ്കോപ്പക്ക് വിരമിക്കലും യാത്രയയപ്പ് നൽകി

ckmnews

ജെക്കബ് ചാലിശ്ശേരി  - കോർ എപ്പിസ്കോപ്പക്ക്

വിരമിക്കലും  

യാത്രയയപ്പ് നൽകി


ചങ്ങരംകുളം:  ചാലിശ്ശേരി ഗ്രാമവാസികളുടെ  വൈദീകനായി നാലര പതിറ്റാണ്ടായി സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന  ജെക്കബ് ചാലിശ്ശേരി  കോർ-എപ്പിസ്കോപ്പക്ക്    യാത്രയയപ്പ്  നൽകി .യാക്കോബായ സുറിയാനി സഭ   കൊച്ചി ഭദ്രസനാധിപൻ ഗീവർഗീസ് മോർ ഗീഗോറിയോസ് മെത്രാപ്പോലിത്തയിൽ നിന്ന്  1977 ൽ  കശീശാ പട്ടം സ്വീകരിച്ചു.തൃശൂർ ഭ്രഭാസനത്തിലെ വൈദീകനായി   വികാരിയായി തുടക്കവും   അവസാനവും   വട്ടായി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ  എന്നത് അച്ചന്  അപൂർവ്വ ഭാഗ്യമായി.ചാലിശ്ശേരി പള്ളി ഇടവകാംഗമായ ഫാ. ജെക്കബ് കശീശ 1983 മുതൽ  തുടർച്ചയായി പതിനൊന്ന് വർഷം ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി   വികാരിയായിരുന്ന യാക്കോബച്ചൻ  സഭയിലും സമൂഹത്തിലും ഇന്ന് ചാലിശ്ശേരി അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന  സുപ്രസിദ്ധ  ധ്യാനഗുരുവും സുവിശേഷകനുമാണ്.

വീട്ടിൽ മൂന്ന് വൈദീകരുള്ള അപൂർവ്വ കുടുംബമാണ്. പിതാവ് പരേതനായ  ഫാ.കുര്യൻ കശീശ. മകൻ ഫാ.ഗീവർഗ്ഗീസ് ജെക്കബ് അമേരിക്കയിൽ വൈദീകനായി സേവനം അനുഷ്ഠിക്കുന്നു.


 തൃശൂർ ഭദ്രാസനത്തിലെ ചുവന്നമണ്ണ് , കാക്കഞ്ചേരി , പുലാക്കോട് , വട്ടൊള്ളി , അങ്കമാലി ഭ്രദ്രാസനത്തിലെ പോത്തനിക്കാട് , കൈന്നൂർ പള്ളികളിലും ,പൗരസ്ത്യ സുവിശേഷ സമാജം ,

മലബാർ ഭദ്രാസനത്തിലെ കോട്ടക്കൽ  ,  എന്നി സ്ഥലങ്ങളിൽ വൈദീകനായി  സേവനം അനുഷ്ഠിച്ചു .

അച്ചൻ്റെ നേതൃത്വത്തിൽ നാലോളം പള്ളികൾ ഇതിനകം  സ്ഥാപിച്ചു.


2012 വർഷത്തിൽ നെടുവേലി പുത്തൻപുരയിൽ ജെക്കബ് അച്ചന്  സഭ 

  കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി  ആദരിച്ചു.വട്ടായി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി  പള്ളിയിൽ ഞായറാഴ്ച നടന്ന സമ്മേളനം മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റും ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാനുമായ ഷെവലിയാർ സി.ഇ.ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.തൃശൂർ  ഭ്രദസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി.മുളകുന്നത്തുകാവ് , തെക്കുംക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ  ബൈജു ദേവസി ,ടി.വി സുനിൽ എന്നിവർ  മുഖ്യ പ്രഭാഷണം നടത്തി.ഇടവക   മംഗളപത്രവും ,  ഉപഹാരവും നൽകി .ജോയ് താഴത്തുകുടിയിൽ ,ബേബി കാഞ്ഞിരമാലയിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.തൃശൂർ ഭ്രഭാസന സെക്രട്ടറി ഫാ.ജെയിസൺ കൊച്ചു പടിഞ്ഞാറെക്കര ,  ഫാ.ബിജു മുങ്ങാംകുന്നേൽ , ഫാ.ജോണി ചുങ്കത്ത് , ഫാ.രാജു മർക്കോസ് ,ഫാ.റെജി കൂഴിക്കാട്ടിൽ , സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ    എബ്രഹാം കാഞ്ഞിരതിങ്കൽ , റെജി പൗലോസ് , ഡീക്കൺ ടോണിമേതല , ആൻറണി കെ.സി ചാലിശ്ശേരി  ,  ജോസഫ് ചാലിശ്ശേരി , വട്ടായി പള്ളി ട്രസ്റ്റി ജോൺ ഇടിഞ്ഞുകുഴിയിൽ , കമ്മറ്റിയംഗം ഷാജി എ യു , ഡോ.ജോയ് കൊള്ളന്നൂർ പഞ്ചായത്തംഗങ്ങളായ സി.പി ജോർജ് ,ബീന കുരിയൻ, നാൻസി കുര്യാക്കോസ്  ,അമ്മു പഴഞ്ഞി ,ജെയിക്കോസ് ,  ഷാജി കെ.എം , ജോസ് കെ.ടി എന്നിവർ സംസാരിച്ചു.  ജെക്കബ് കോർ-എപ്പിസ്ക്കോപ്പ മറുപടി പ്രസംഗം നടത്തി.ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റിക്കു വേണ്ടി  ഗീവർ എ.സി യും വിവിധ പള്ളികളും ഉപഹാരങ്ങൾ  നൽകി. സംഗീതാലാപനവും   സ്നേഹവിരുന്നും ഉണ്ടായി.പരിപാടിക്ക് ട്രസ്റ്റി ജോൺ ഇടിഞ്ഞു കുഴിയിൽ , സെക്രട്ടറി സിജോ നെടുങ്ങോട്ടിൽ ,മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.