09 May 2024 Thursday

ഇന്ധന വിലവർദ്ധനവ് സംസ്ഥാന സർക്കാർ ജനപക്ഷത്ത് നിൽക്കണം:മുസ്ലീം ലീഗ്

ckmnews

ഇന്ധന വിലവർദ്ധനവ് സംസ്ഥാന സർക്കാർ ജനപക്ഷത്ത് നിൽക്കണം:മുസ്ലീം ലീഗ്


ചങ്ങരംകുളം:ഇന്ധന വില വർദ്ധനവ് മൂലം  ദുരിധത്തിലായ ജനങ്ങൾക്ക് ആശ്വാസ നടപടിയെന്ന നിലക്ക് സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനം ഉപേക്ഷിക്കാൻ തയ്യാറാകാതെ സ്വയം ഉണ്ടാക്കിയ സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ മുടക്ക് ന്യായം പറയുന്ന പിണറായി വിജയൻ സർക്കാർ മറ്റു സംസ്ഥാനങ്ങളുടെ ജനോപകാര മാത്യകകൾ സ്വീകരിച്ച് ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് നവമ്പർ 8 ന് തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ ,പി പി ഉമ്മർ, അഡ്വ.വി ഐ എം അശ്റഫ് ,വി വി ഹമീദ്, ഇ പി ഏനു, ടി കെ അബ്ദുൾ റഷീദ്, വി പി ഹുസൈൻ കോയ തങ്ങൾ, സി എം യൂസഫ്, ഷമീർ ഇടിയാട്ടയിൽ, എൻ പി മൊയ്തുട്ടി ഹാജി, ഐ പി അബ്ദുള്ള, അഷ്റഫ് ആലുങ്ങൽ, സുബൈർ ചെറവെല്ലൂർ, ടി വി അഹമ്മദുണ്ണി, എം പി നിസാർ, കെ ടി അബ്ദുൾ ഗ നി, യു മുനീബ്, കെ ഹമീദ്, സി പി സകരിയ്യ, കാട്ടിൽ അഷ്റഫ് ,ടി കെ അബ്ദുൾ ഗഫൂർ,ഷബീർ ബിയ്യം, അഡ്വ: കെ എ ബക്കർ ,അഷ്ഹർ പെരുമുക്ക്, ഒ മജീദ് ആമയം, റാഷിദ് കോക്കൂർ, കദീജ മൂത്തേടത്ത്, പി ബീവി പ്രസംഗിച്ചു.