09 May 2024 Thursday

യുവാക്കളെ ഗവൺമെൻ്റ് ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പി എസ് സി കോച്ചിങ്ങ് ക്ളാസ് ആരംഭിച്ചു

ckmnews


ചങ്ങരംകുളം:യുവാക്കളെ ഗവൺമെൻ്റ് ജോലിക്ക് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പി എസ് സി  കോച്ചിങ്ങ് ക്ലാസ്സുകൾ ആരംഭിച്ചു.ചിയ്യാനൂർ മോഡേൺ കർഷക സംഘം ഞാറ്റുപുരയിൽ വച്ച് തുടക്കം കുറിച്ച ക്ളാസിൽ മുൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസറും നിലവിൽ തവനൂർ കേളപ്പജി ഹൈസ്ക്കൂൾ അധ്യാപകനുമായ ജാഫർ ആദ്യത്തെ ക്ലാസ്സ്  നയിച്ചു.എല്ലാ ഞായറാഴ്ചകളിലും

ക്ലാസ്സ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു