09 May 2024 Thursday

വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ടു കുബൂഡോ 2021 ബ്ലാക്ക് ബെൽറ്റ് നേടിയ നന്നംമുക്ക് ഷറഫുദ്ധീനെ ആദരിച്ചു

ckmnews

വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ടു കുബൂഡോ 2021 ബ്ലാക്ക് ബെൽറ്റ് നേടിയ നന്നംമുക്ക് ഷറഫുദ്ധീനെ ആദരിച്ചു


റാസൽ ഖൈമ:വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ടു കുബൂഡോ 2021 ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ നന്നംമുക്ക്  പൂച്ചപ്പടി സ്വദേശിയായ ഷറഫുദ്ധീൻ സി വിയെ നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബിന്റെ ജി സി സി കമ്മിറ്റി  റാസൽ ഖൈമയിൽ വെച്ച് ആദരിച്ചു.ജി സി സി കമ്മിറ്റി ചെയർമാൻ അഡ്വ. സുധീർ അധ്യക്ഷത വഹിച്ച പരിപാടി യു എ ഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഹൈദർ മൗലവി ഉദ്ഘാടനം ചെയ്തു.ടി എസ് എ ബക്കർ(സൗദി അറേബ്യ ),ഫസൽ ടി, ആസിഫ് ടി എച് , കെ പി റംഷീദ്, അസ്‌ലം ടി യു , മജീദ് കിഴക്കേതിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.നൗഷാദ് പി എം സ്വാഗതവും സിറാജ് ടി എ നന്ദിയും പറഞ്ഞു.യു എ ഇ സന്ദർശനത്തിനു എത്തിയ 

ജി സി സി കമ്മിറ്റിയുടെ മുഖ്യ രക്ഷധികാരി ടി എസ് എ ബക്കറിനെ മജീദ് കിഴക്കേതിൽ പൊന്നാട അണിയിച്ചു. സി വി ഷറഫുദ്ധീന് ജി സി സി ക്ലബ് അംഗങ്ങൾ ചേർന്ന് ഉപഹാരം നൽകി.വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി  ചങ്ങരംകുളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗൈഡൻസ്  ക്‌ളാസുകൾ നൽകുവാൻ വേണ്ടി ജി സി സി ക്ലബ് എല്ലാവിധ സഹായവും നാട്ടിലെ ക്ലബ് പ്രവർത്തകർക്ക് ഉറപ്പ് നൽകിയതായി ജി സി സി ഭാരവാഹികൾ അറിയിച്ചു